ഐഎംഎഫിന്റെ മുഖ്യസാമ്പത്തിക വിദഗ്ദ്ധയായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 8, 2019

ഐഎംഎഫിന്റെ മുഖ്യസാമ്പത്തിക വിദഗ്ദ്ധയായി ഗീതാ ഗോപിനാഥ് ചുമതലയേറ്റു

ന്യൂഡൽഹി: അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യുടെ ആദ്യ വനിതാ മുഖ്യ സാമ്പത്തിക വിദഗ്ദ്ധയായി ഇന്ത്യക്കാരിയായ ഗീതാ ഗോപിനാഥ് ചുമതലയേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തി ഉപദേഷ്ടാവും ഹാർവാഡ് സർവകലാശാലയിലെ പ്രഫസറുമായ കണ്ണൂർ സ്വദേശി ഗീതയെ കഴിഞ്ഞ ഒക്ടോബറിലാണ് ഐ.എം.എഫ്. ചീഫ് എക്കണോമിസ്റ്റായി പ്രഖ്യാപിച്ചത്. ഐഎംഎഫിന്റെ പതിനൊന്നാമത്തെ മുഖ്യ സാമ്പത്തിക വിദഗദ്ധയായി കഴിഞ്ഞ ആഴ്ച അവർ ചുമതലയേറ്റു. അസാധാരണ വ്യക്തിത്വമാണ് ഗീതാഗോപിനാഥിന്റേത്. അവരുടെ നേതൃത്വം ഐഎംഎഫിന് മാത്രമല്ല ലോകത്തെമ്പാടുമുള്ള സ്ത്രീകൾക്ക് മാതൃകയാണെന്നും ഐഎംഎഫ് മാനേജിങ് ഡയറക്ടർ ക്രിസ്റ്റീനെ ലഗാർഡെ പറഞ്ഞു. 2016-ലാണ് ഗീതയെ സാമ്പത്തിക ഉപദേഷ്ടാവായി മുഖ്യമന്ത്രി പിണറായി വിജയൻ തിരഞ്ഞെടുത്തത്. അദ്ദേഹം ചികിത്സയ്ക്കായി അമേരിക്കയിൽ പോയപ്പോൾ ഗീതയെ കണ്ടിരുന്നു. മുഖ്യമന്ത്രി അമേരിക്കയിലായിരുന്നപ്പോൾത്തന്നെ അവർ തിരുവനന്തപുരത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ചനടത്തിയിരുന്നു. ഇടതുപക്ഷം ശക്തമായി എതിർക്കുന്ന നവ ഉദാരവത്കരണ നടപടികളെ പിന്തുണയ്ക്കുന്ന ഗീതയെ ഉപദേഷ്ടാവായി ഇടതുപക്ഷ സർക്കാർ തിരഞ്ഞെടുത്തത് വിവാദമായിരുന്നു. പുതിയ പദവി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി അവർ ഉപദേഷ്ടാവ് പദവി വൈകാതെ ഒഴിഞ്ഞു. Content Highlights:Gita Gopinath,IMF As First Woman Chief Economist


from mathrubhumi.latestnews.rssfeed http://bit.ly/2sd7VhY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages