നാല്‍പ്പതിലും അടിയുറച്ച് പാക്വിയാവോ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

നാല്‍പ്പതിലും അടിയുറച്ച് പാക്വിയാവോ

ലാസ് വെഗാസ്: നാൽപ്പതു വയസ് തികഞ്ഞെങ്കിലും ഫിലിപ്പീൻസുകാരനായ മാനി പാക്വിയാവോയുടെ കൈക്കരുത്ത് കുറഞ്ഞിട്ടില്ല. ലോക ബോക്സിങ് അസോസിയേഷന്റെ വാൾട്ടർവെയ്റ്റ് കിരീടം പാക്വിയാവോ നിലനിർത്തി. ലാസ് വെഗാസിൽ നടന്ന മത്സരത്തിൽ അമേരിക്കക്കാരനായ അഡ്രിയാൻ ബ്രോണറെ തോൽപ്പിച്ചാണ് (117-111, 116-112, 116-112) താരം കിരീടം നിലനിർത്തിയത്. ഓരോ റൗണ്ടിലും ശരാശരി 47 പഞ്ചുകളുമായി പാക്വിയാവോ മുന്നേറിയപ്പോൾ 29-കാരനായ ബ്രോണറുടേത് വെറും 24-ൽ ഒതുങ്ങി. ലോക ബോക്സിങ് അസോസിയേഷൻ നടത്തുന്ന മത്സരത്തിൽ പാക്വിയാവോയുടെ എഴുപതാം മത്സരമാണിത്. നാൽപ്പതുവയസ്സ് തികഞ്ഞശേഷം ആദ്യത്തേതും. എന്റെ മികച്ച മത്സരമാണ് ഞാൻ ഇവിടെ കാഴ്ചവെച്ചത്. അതിനാൽ തന്നെ ഏറെ സന്തോഷം തോന്നുന്നു. ഈ വിജയത്തിന് ദൈവത്തിന് നന്ദി, മത്സര ശേഷം പാക്വിയാവോ പ്രതികരിച്ചു. കരിയർ അവസാനിച്ചെന്ന് തോന്നുന്നില്ല. പോയ വർഷം ഞാനത് തെളിയിച്ചതാണ്. ഇതാ ഇപ്പോഴും, അദ്ദേഹം കൂട്ടിച്ചേർത്തു. 2015-ൽ തന്നെ തോൽപ്പിച്ച ഫ്ളോയിഡ് മെയ്വെതറെ മത്സരശേഷം പാക്വിയാവോ വെല്ലുവിളിക്കുകയും ചെയ്തു. അമേരിക്കക്കാരനായ മെയ്വെതർ ഈ സമയം മത്സരം കാണുകയായിരുന്നു. വെല്ലുവിളിയോട് മെയ്വെതർ പ്രതികരിച്ചില്ല. Content Highlights:Manny Pacquiao defeats Adrien Broner to defend WBA welterweight title in Las Vegas


from mathrubhumi.latestnews.rssfeed http://bit.ly/2FL5Odo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages