മനുഷ്യക്കടത്ത്: ഭക്ഷണവും ഇന്ധനവും തീരുന്നു, ബോട്ട് ഇൻഡൊനീഷ്യൻ തീരത്തേക്ക് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

മനുഷ്യക്കടത്ത്: ഭക്ഷണവും ഇന്ധനവും തീരുന്നു, ബോട്ട് ഇൻഡൊനീഷ്യൻ തീരത്തേക്ക്

തിരുവനന്തപുരം/കൊടുങ്ങല്ലൂർ: മുനമ്പം തീരത്തുനിന്നും സ്തീകളും കുട്ടികളുമടക്കം 230 പേരുമായി ന്യൂസിലൻഡിലേക്ക് പുറപ്പെട്ട മനുഷ്യക്കടത്ത് സംഘം ഇൻഡൊനീഷ്യൻതീരത്തേക്ക് നീങ്ങുന്നതായി പോലീസിന് സൂചന ലഭിച്ചു. ബോട്ടിൽ കരുതിയിട്ടുള്ള ഭക്ഷ്യവസ്തുക്കളും ഇന്ധനശേഖരവും തീർന്നുതുടങ്ങിയതാണ് ഇതിന് കാരണമാണെന്ന് പോലീസ് കരുതുന്നു. ഒരാഴ്ചമുമ്പ് മുനമ്പത്തുനിന്നും പുറപ്പെട്ട സംഘം ഇന്ത്യയുടെ സമുദ്രാതിർത്തി കടന്നു. കൊച്ചിയിൽനിന്ന് ന്യൂസീലൻഡിലേക്ക് കടൽമാർഗം 11,470 കിലോമീറ്റർ ദൂരമുണ്ട്. 47 ദിവസം തുടർച്ചയായി സഞ്ചരിച്ചാലേ ന്യൂസീലൻഡ് തീരത്തെത്തൂ. ബോട്ടിൽ ഒറ്റയടിക്ക് ഇത്രയും ദൈർഘ്യമേറിയ യാത്ര പ്രായാസമായതിനാലാകണം ഇൻഡൊനീഷ്യ ലക്ഷ്യമാക്കാൻ കാരണമെന്ന് പോലീസ് കരുതുന്നു. ഡൽഹിയിലെ അംബേദ്കർ കോളനി, ചെെെന്ന എന്നിവടങ്ങളിൽനിന്നുള്ള ശ്രീലങ്കൻ അഭയാർഥികൾ ഉൾപ്പെടെയുള്ളവരാണ് മുനന്പംവഴി കടൽ കടന്നത്. സംഭവത്തിൽ വിദേശ അന്വേഷണ ഏജൻസികളുടെ സഹകരണം തേടാൻ കേരള പോലീസ് തീരുമാനിച്ചു. മനുഷ്യക്കടത്തിന് അന്താരാഷ്ട്രബന്ധം സംശയിക്കുന്നതിനാലാണ് ഈ നീക്കം. അന്വേഷണപുരോഗതി കേന്ദ്രസർക്കാരിനെ ഔദ്യോഗികമായി അറിയിച്ചു. നയതന്ത്ര ഇടപടലുകൾക്കുള്ള നടപടിക്രമങ്ങളും ആരംഭിച്ചു. ഇതുവരെനടന്ന അന്വേഷണറിപ്പോർട്ടുകൾ കേന്ദ്ര ഏജൻസികൾക്കും കൈമാറി. മുന്പും കേരളത്തിൽ മനുഷ്യക്കടത്തിനുള്ള ശ്രമങ്ങളുണ്ടായെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ അക്കാര്യങ്ങളും പരിശോധിക്കും. കൊല്ലം കേന്ദ്രീകരിച്ചുനടന്ന ഈ ശ്രമങ്ങളുടെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുകയാണ്. മനുഷ്യക്കടത്തിന്റെ സൂത്രധാരൻ ശ്രീകാന്തന്റെ വൈങ്ങാനൂർ ചാവടിനടയിലെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു. തമിഴിൽ എഴുതിയ ചില രേഖകൾ പോലീസ് അവിെടനിന്ന് കണ്ടെടുത്തു. വീട്ടിൽ കണ്ടെത്തിയ നാണയക്കിഴികൾ സംബന്ധിച്ചും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. ശ്രീകാന്തന്റെ വീട്ടിൽ നടന്ന പരിശോധനയിൽ സ്വിസ് ബാങ്ക് നിക്ഷേപരേഖകൾ ലഭിച്ചിരുന്നു. കഴിഞ്ഞദിവസം കൂടുതൽ പരിശോധനകൾ നടത്തിയെങ്കിലും മറ്റു രേഖകളൊന്നും ലഭിച്ചില്ല. ആറ് പാസ്പോർട്ടുകൾ, ഒട്ടേറെ ബാങ്ക് പാസ് ബുക്കുകൾ, ചെക്കുകൾ, ആധാരങ്ങൾ എന്നിവയാണ് കണ്ടെത്തിയത്. മനുഷ്യക്കടത്ത് കേസിൽ അറസ്റ്റിലായ ഇയാളുടെ കൂട്ടാളി അനിൽകുമാറിനെ വെങ്ങാനൂരിൽ എത്തിച്ച് തെളിവെടുക്കുന്നത് സുരക്ഷാപ്രശ്നം കണക്കിലെടുത്ത് മാറ്റിെവച്ചു. സുരക്ഷാക്രമീകരണം ഏർപ്പെടുത്തിയശേഷം തെളിവെടുപ്പ് നടത്തും. പ്രാദേശികസഹായത്തെക്കുറിച്ചും അന്വേഷണം രാജ്യസുരക്ഷാ സംവിധാനങ്ങളെ മറികടന്നുള്ള മനുഷ്യക്കടത്തിന് പ്രാദേശികസഹായം ലഭിച്ചിട്ടുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. സ്ത്രീകളും കുട്ടികളുമുൾപ്പെടെ നൂറു കണക്കിനാളുകൾ മുനന്പത്തുനിന്ന് ബോട്ടിൽ യാത്ര തിരിച്ചത് ആരുമറിയാതെയാണെന്ന് അന്വേഷണോദ്യോഗസ്ഥർ വിശ്വസിക്കുന്നില്ല. കേരളത്തിന് പുറത്തുനിന്നുമെത്തിയവർ മുനമ്പം, മാല്യങ്കര തുടങ്ങിയ ജനത്തിരക്കുള്ള കേന്ദ്രങ്ങളിൽനിന്ന് സുഗമമായി യാത്ര പുറപ്പെട്ടിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ നാട്ടുകാരായ ആരുടെയെങ്കിലും സഹായം ഉണ്ടായിരിക്കുമെന്ന വിശ്വാസത്തിലാണ് പോലീസ്. Content Highlights:Munampam Human Trafficking case


from mathrubhumi.latestnews.rssfeed http://bit.ly/2U2kHvG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages