തിരുവനന്തപുരം: രാജ്യത്ത് ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിച്ച് അധികാരംപിടിക്കാൻ ശ്രമിക്കുന്ന ആർഎസ്എസിന് കുടപിടിക്കുന്ന സമീപനം എൻഎസ്എസ് പോലൊരു പ്രസ്ഥാനത്തിൽ നിന്നുണ്ടാവാൻ പാടില്ലാത്തതാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമല സ്ത്രീപ്രവേശനത്തിലെ എൻഎസ്എസ് നിലപാട് തങ്ങളുടെ സങ്കുചിത രാഷ്ട്രീയ ലാഭത്തിന് ഉപയോഗപ്പെടുത്താനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ജനറൽ സെക്രട്ടറി മാത്രമുള്ള ഒരു ചെറിയ പ്രസ്ഥാനമല്ല എൻഎസ്എസ്. മോൻ ചത്താലും പാടില്ല മരുമകകളുടെ താലി അറ്റ് കണ്ടാൽ മതിയെന്ന സമീപനമാണ് ഇപ്പോൾ അവർ സ്വീകരിക്കുന്നത്. ആർഎസ്എസിനേയും ബിജെപിയേയും സഹായിച്ചാൽ നാടിന്റെ സർവ നാശത്തിലേക്കായിരിക്കും എത്തിചേരുക എന്നത് എൻഎസ്എസ് നേതൃത്വം മനസ്സിലാക്കേണ്ടതുണ്ട്. വിമോചന സമരമെന്നൊക്കെ പറയുന്നത് പഴയകാല സങ്കൽപമാണ്. ക്ഷേത്ര പ്രവേശന സമയത്തും ചില വിശ്വാസികൾക്ക് തെറ്റായ ധാരണകളുണ്ടായിരുന്നു. എൻഎസ്എസിന്റേതടക്കം തെറ്റിദ്ധാരണകൾ മാറുമെന്നും കടകംപള്ളി പറഞ്ഞു. സെബ്തംബർ 28-ന് ശേഷം ശബരിമലയിൽ സ്ത്രീകളുടെ പ്രായം കണക്കാക്കുന്ന സംവിധാനം ഇല്ല. 10 നും 50 നുമിടയിൽ ഇതിനകം ധാരാളം പേർ ശബരിമലയിൽ പ്രവേശിച്ചിട്ടുണ്ടാകും. ഇതിന് മുമ്പും പോയിട്ടണ്ട്. പ്രക്ഷോഭം നടത്തുന്നവർക്കെല്ലാം ഇക്കാര്യം അറിയാമെന്നും മന്ത്രി പറഞ്ഞു. Content Highlights:kadakampally surendran criticise nss-sabarimala-bjp-rss
from mathrubhumi.latestnews.rssfeed http://bit.ly/2AvM0Hu
via
IFTTT
No comments:
Post a Comment