ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാലറ്റ് ഉപയോഗിക്കില്ലെന്നും വോട്ടിങ് യന്ത്രംതന്നെ ഉപയോഗിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർസുനിൽ അറോറ. വോട്ടിങ് മെഷീനിൽ കൃത്രിമം നടത്താനാവുമെന്ന ഹാക്കറുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് ഇക്കാര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷണർവ്യക്തത വരുത്തിയത്. ദേശീയ വോട്ടേഴ്സ് ഡേ ആയ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വോട്ടെടുപ്പിന് ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങിപ്പോകേണ്ട യാതൊരു സാഹചര്യവും ഇപ്പോഴില്ലെന്നും വോട്ടിങ് യന്ത്രങ്ങൾ ഉപേക്ഷിക്കാൻ കഴിയില്ലെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. തർക്കങ്ങളോ പരാതികളോ ഉണ്ടെങ്കിൽ അത് പരിശോധിക്കുക എന്നതാണ് ചെയ്യാനുള്ളത്. വോട്ടിങ് മെഷീനിൽ കൃത്രിമത്വം നടത്താനാവില്ലെന്ന കാര്യംമുൻ തിരഞ്ഞെടുപ്പ് കമ്മീഷണർമാരെല്ലാം വ്യക്തമാക്കിയിട്ടുള്ളതാണെന്നുംഅദ്ദേഹം പറഞ്ഞു. സുപ്രീം കോടതിയുടെ നിർദേശമനുസരിച്ച് വിവി പാറ്റ് മെഷീനുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇത് വോട്ടെടുപ്പിന്റെ സുതാര്യത വ്യക്തമാക്കുന്നതാണ്. ഈ സാഹചര്യത്തിൽ ബാലറ്റ് പേപ്പറിലേയ്ക്ക് മടങ്ങുക അസാധ്യമാണെന്നും സുനിൽ അറോറ വ്യക്തമാക്കി.ഏതാനും വർഷങ്ങളായി വോട്ടിങ് മെഷീനെതിരെ നടക്കുന്ന പ്രചാരണങ്ങളൊന്നും കണക്കിലെടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. Content Highlights:chief election commissioner Sunil Arora, electronic voting machine, vvpat, EVM, Elecion 2019
from mathrubhumi.latestnews.rssfeed http://bit.ly/2RaVLA6
via
IFTTT
No comments:
Post a Comment