ഇന്ത്യയുടെ പ്രധാനമന്ത്രി നിലപാടറിയിച്ച ശേഷം യുവതികളെ പോലീസ് സഹായിച്ചത് ശരിയായില്ല- രാഹുല്‍ ഈശ്വര്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 2, 2019

ഇന്ത്യയുടെ പ്രധാനമന്ത്രി നിലപാടറിയിച്ച ശേഷം യുവതികളെ പോലീസ് സഹായിച്ചത് ശരിയായില്ല- രാഹുല്‍ ഈശ്വര്‍

പത്തനംതിട്ട: രഹസ്യമായി സ്ത്രീകൾ വന്നത് കൊണ്ടാണ് പ്രതിഷേധിക്കാൻ കഴിയാതെ പോയതെന്നും ഇന്ത്യയുടെ പ്രധാനമന്ത്രിയടക്കം ശബരിമലയെ പിന്തുണച്ച അവസരത്തിൽ യുവതികളെ കയറാൻ പോലീസ് സഹായിച്ചത് ശരിയായില്ലെന്നും അയ്യപ്പ ധർമ്മസേന നേതാവ് രാഹുൽ ഈശ്വർ. "ഇന്ത്യയുടെ പ്രധാനമന്ത്രിയായ നരേന്ദ്രമോദിയടക്കം ശബരിമലയെ പിന്തുണച്ചു കൊണ്ടും ജസ്റ്റിസ് ഇന്ദുമൽഹോത്രയുടെ നിരീക്ഷണത്തെപിന്തുണച്ചു കൊണ്ടും ഇന്നലെ നിലപാട് അറിയിച്ചിരുന്നു. രാജ്യത്തിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി നിലപാടറിയിച്ച വിഷയത്തിൽ ഒരു കാരണവശാലും പോലീസ് സഹായിച്ചത് ശരിയായില്ല. യുവതീ പ്രവേശനം കേരള സർക്കാർ കൂട്ടു നിന്ന നാടകമാണെങ്കിൽ ദൗർഭാഗ്യകരമായി. ദേവപ്രശ്നം നടത്തണം", രാഹുൽ ഈശ്വർ പറഞ്ഞു. സ്ത്രീകൾ വരുന്നത് അറിയാനായില്ലെങ്കിൽ ഇന്റലിജൻസ് എന്നസംവിധാനം എന്തിനാണെന്നും രാഹുൽ ഈശ്വർ ചോദിച്ചു. മാതൃഭൂമി ന്യൂസിന്റെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു രാഹുൽ ഈശ്വർ. സംഘടിതമായ പ്രതികരണമുണ്ടാവുമെന്നും രാഹുൽ ഈശ്വർ ആവശ്യപ്പെട്ടു. content highlights:Rahul Eswar reacts after women entering Sabarimala


from mathrubhumi.latestnews.rssfeed http://bit.ly/2CJuLE5
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages