വലൻസിയ: സ്പാനിഷ് കോപ്പ ഡെൽ റേ ക്വാർട്ടർ ഫൈനൽ ആദ്യപാദത്തിൽ കരുത്തരായ ബാഴ്സലോണയെ അട്ടിമറിച്ച് ലെവാന്തെ. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കായിരുന്നു ആതിഥേയരുടെ വിജയം. മത്സരത്തിന്റെ ആദ്യ 20 മിനിറ്റുകൾക്കുള്ളിൽ തന്നെ ലെവാന്തെ രണ്ടു ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. നാലാം മിനിറ്റിൽ തന്നെ എറിക്ക് കബാക്കോയിലൂടെ ലെവാന്തെ മുന്നിലെത്തി. 18-ാം മിനിറ്റിൽ ബോർഹ മയോറാൾ അവരുടെ ലീഡ് വർധിപ്പിച്ചു. 85-ാം മിനിറ്റിൽ ഫിലിപ്പ് കുടീഞ്ഞ്യോയാണ് പെനാൽറ്റിയിലൂടെ ബാഴ്സയ്ക്കായി സ്കോർ ചെയ്തത്. മെസ്സിയും സുവാരസും അടക്കമുള്ള പ്രമുഖ താരങ്ങളെ കൂടാതെയാണ് ബാഴ്സ ഇറങ്ങിയത്. ഗെറ്റാഫെക്കെതിരെ ലീഗിൽ വിജയം നേടിയ ടീമിൽ നിന്ന് ഒമ്പത് മാറ്റങ്ങളാണ് കോച്ച് വാൽവെർദെ വരുത്തിയത്. ആഴ്ചകൾക്കു മുൻപ് ലയണൽ മെസ്സിയുടെ ഹാട്രിക്ക് മികവിൽ ബാഴ്സ, ലെവാന്തെയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്തിരുന്നു. അതേസമയം സ്വന്തം മൈതാനത്ത് നടക്കുന്ന രണ്ടാംപാദമത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനായാൽ ബാഴ്സയ്ക്ക് സെമിയിലേക്ക് മുന്നേറാം. ജനുവരി 18-നാണ് രണ്ടാം പാദം. Content Highlights:Barcelona, Levante, Copa Del Rey
from mathrubhumi.latestnews.rssfeed http://bit.ly/2SOaW4b
via
IFTTT
No comments:
Post a Comment