മെൽബൺ: അന്താരാഷ്ട്ര കരിയർ അവസാനിപ്പിക്കാനൊരുങ്ങി മുൻ ലോക ഒന്നാം നമ്പർ താരവും മൂന്നു തവണ ഗ്രാൻഡ്സ്ലാം ജേതാവുമായ ബ്രിട്ടീഷ് ടെന്നിസ് താരം ആൻഡി മറെ. തുടർച്ചയായി വേട്ടയാടുന്ന പരിക്കാണ് ബ്രിട്ടീഷ് താരത്തെ ഇത്തരമൊരു തീരുമാനത്തിന് പ്രേരിപ്പിച്ചത്. ഈ മാസം ആരംഭിക്കുന്ന ഓസ്ട്രേലിയൻ ഓപ്പൺ തന്റെ അവസാന ടൂർണമെന്റായിരിക്കുമെന്ന് മറെ മാധ്യമങ്ങളോട് പറഞ്ഞു. ഓസ്ട്രേലിയൻ ഓപ്പണ് മുന്നോടിയായി വെള്ളിയാഴ്ച മെൽബണിൽ മാധ്യമങ്ങളെ കാണവെ നിറകണ്ണുകളോടെയാണ് മറെ വിരമിക്കൽ തീരുമാനം അറിയിച്ചത്. പരിക്ക് കാരണം കഴിഞ്ഞ വർഷത്തെ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് മറെയ്ക്ക് പിൻവാങ്ങേണ്ടി വന്നിരുന്നു. ഇടുപ്പിലെ ശസ്ത്രക്രിയക്കു ശേഷം ഇക്കഴിഞ്ഞ ജൂണിലാണ് മറെ മടങ്ങിയെത്തിയത്. അതിന് ശേഷവും താരത്തെ പരിക്ക് വലച്ചു. വിമ്പിൾഡൺ വരെ തുടരണമെന്നുണ്ടായിരുന്നെങ്കിലും അതിന് സാധിക്കുമെന്ന് തോന്നുന്നില്ലെന്ന് വികാരാധീനനായി താരം മാധ്യമങ്ങളോട് പറഞ്ഞു. 76 വർഷങ്ങൾക്കു ശേഷം യു.എസ്. ഓപ്പൺ കിരീടം നേടുന്ന ബ്രിട്ടീഷ് താരമെന്ന നേട്ടം സ്വന്തമാക്കിയയാളാണ് മറെ. 2012-ലായിരുന്നു താരത്തിന്റെ നേട്ടം. 1936-ൽ ഫ്രെഡ്പെറിയാണ് യു.എസ്. ഓപ്പൺ നേടിയത്. ഇതിന് ശേഷം ഒരു ഇംഗ്ലീഷ്താരവും ഗ്ലാൻഡ്സ്ലാം നേടിയിരുന്നില്ല. സ്കോട്ട്ലൻഡിലായിരുന്നു മറെയുടെ ജനനം. ലണ്ടൻ ഒളിമ്പിക്സിൽ ഫെഡററെ തോൽപ്പിച്ച് സ്വർണം നേടുകയും ചെയ്തു. 500 വിജയങ്ങൾ സ്വന്തമാക്കുന്ന ആദ്യ ബ്രിട്ടീഷ് ടെന്നിസ് താരമെന്ന നേട്ടം 2015-ൽ മറെ സ്വന്തമാക്കിയിരുന്നു. 1968 മുതലുള്ള ഓപ്പൺ കാലത്തിനുശേഷം ഈ നേട്ടം കൈവരിക്കുന്ന 46-ാമത്തെ താരമായിരുന്നു മറെ. Content Highlights: Andy Murray, Announces Retirement, Wimbledon, Grand Slam
from mathrubhumi.latestnews.rssfeed http://bit.ly/2TJd0ud
via
IFTTT
No comments:
Post a Comment