ശബരിമല: ശബരിമലയിൽ ദർശനം നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് ദിവസവും നിലയ്ക്കൽ ഭാഗത്തെത്തുന്നത് ഒട്ടേറെ യുവതികൾ. എല്ലാം മറ്റുസംസ്ഥാനങ്ങളിൽനിന്നുള്ളവർ. യുവതീപ്രവേശം സംബന്ധിച്ച കോടതിവിധി അറിഞ്ഞും അറിയാതെയും വരുന്നവർ ഇക്കൂട്ടത്തിലുണ്ട്. എല്ലാവരെയും കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി നിലയ്ക്കലിൽനിന്നുതന്നെ മടക്കിയയക്കുകയാണ് പോലീസ്. നിലയ്ക്കൽ പോലീസ് കൺട്രോൾ റൂമിൽ ഇപ്പോൾ ഇതൊരു പതിവുകാഴ്ചയാണ്. മലകയറാൻ പറ്റാത്തവരുടെ അഭയകേന്ദ്രംbb നിലയ്ക്കൽ പോലീസ് കൺട്രോൾ റൂമിൽ ദിവസവും 60 മുതൽ 100 വരെ സ്ത്രീകൾ വരുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളിൽനിന്നുള്ളവരാണ് അധികവും. സംഘമായെത്തുന്ന തീർഥാടകരിൽ കുറച്ച് യുവതികൾ ഉണ്ടാവും. പ്രായപരിധി കഴിയാത്തതുമൂലം ഇവർ നേരെ പോലീസിനെ സമീപിക്കുന്നു. സന്നിധാനത്ത് പോയാൽ ഉണ്ടാവുന്ന സംഘർഷാവസ്ഥയും വഴിയിൽ തടയുന്ന കാര്യങ്ങളും പോലീസ് തന്നെ ബോധ്യപ്പെടുത്തുന്നു. ഇതോടെ ഭൂരിഭാഗം പേരും പ്രശ്നങ്ങൾ ഒഴിവാക്കാൻവേണ്ടി യാത്ര ഒഴിവാക്കുകയാണ്. ഇവർ പുറത്തിറങ്ങിയാൽ ആരെങ്കിലും തടയുമെന്നുകരുതി പോലീസ്തന്നെ യുവതികളെ കൺട്രോൾ റൂമിൽ ഏറെനേരം ഇരുത്തും. പിന്നെ പോലീസ് സംരക്ഷണത്തിൽ അവരുടെ വാഹനങ്ങളിൽ എത്തിക്കും. കഴിഞ്ഞ ഒരാഴ്ചയായി യുവതികളുടെ വരവ് കൂടുതലാണ്. മകരവിളക്കുകാലത്തെ തിരക്ക് പരിഗണിച്ച് സംഘർഷാവസ്ഥ പരമാവധി കുറയ്ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. നിലയ്ക്കൽ ബേസ് ക്യാമ്പ് എത്തുന്നതിനുമുമ്പ് അയ്യപ്പന്മാരുടെ വാഹനങ്ങളും കെ.എസ്.ആർ.ടി.സി. ബസും പോലീസ് തടഞ്ഞു പരിശോധിക്കുന്നുണ്ട്. സ്ത്രീകൾ ഉണ്ടെങ്കിൽ വനിതാ പോലീസും പരിശോധന നടത്തും. പ്രായപരിശോധന കഴിഞ്ഞശേഷമാണ് പോലീസ് സ്ത്രീകളെ കടത്തിവിടുന്നത്. Content Highlights:women are coming to enter sabarimala, police giving advice to them
from mathrubhumi.latestnews.rssfeed http://bit.ly/2FejQon
via
IFTTT
No comments:
Post a Comment