ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ച നില നിർത്തും - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

ഇന്ത്യൻ സമ്പദ് വ്യവസ്ഥ വളർച്ച നില നിർത്തും

കൊച്ചി:2019-20 ൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഉയർന്ന സാമ്പത്തിക വളർച്ച നിലനിർത്തുമെന്ന് ധനകാര്യ മന്ത്രാലയം. ഈ സാമ്പത്തിക വർഷവും തുടർ വർഷവും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ലോകത്തിൽ വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥ എന്ന സ്ഥാനം നില നിർത്തി മുന്നേറും. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ 2018-ലെ വർഷാന്ത്യ വിശകലനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്തിടെ വന്ന ലോകബാങ്ക് റിപ്പോർട്ടിൽ ഈസ് ഓഫ് ഡൂയിങ് ബിസിനസിൽ ഇന്ത്യയുടെ സ്ഥാനം 77 ആയി മെച്ചപ്പെട്ടിരുന്നു. 2014-15 മുതൽ 2017-18 വരെ ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ ശരാശരി വളർച്ചാ നിരക്ക് 7.3 ശതമാനമാണ്. ഇത് ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനകൾ കൈവരിച്ച വളർച്ചാ നിരക്കിനെക്കാൾ കൂടുതലാണ്. 2018-19 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 7.6 ശതമാനം വളർച്ചാ നിരക്ക് കൈവരിക്കാൻ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്കായി. ആഗോള സാഹചര്യങ്ങൾ വിശകലനം ചെയ്യുമ്പോൾ ഉയർന്ന വളർച്ചാ നിരക്ക് നിലനിർത്താൻ ഇന്ത്യൻ സമ്പദ്ഘടന ഇപ്പോൾ പര്യാപ്തമാണ്. 2018-19, 2019-20 സാമ്പത്തിക വർഷത്തിൽ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയായി ഇന്ത്യൻ സമ്പദ്ഘടന മാറുമെന്ന് അന്താരാഷ്ട്ര നാണ്യ നിധി വ്യക്തമാക്കിയിരുന്നു. 2017-18 ൽ പണപ്പെരുപ്പം മിതപ്പെട്ടുവെന്നും നിർമാണ മേഖലയിലും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലുമൊക്കെ സർക്കാർ സ്വീകരിച്ച സാമ്പത്തിക പരിഷ്കരണ നടപടികൾ വളർച്ചയ്ക്ക് സഹായകരമായതായും ധനമന്ത്രാലയം വ്യക്തമാക്കി. ഉപഭോക്തൃ വില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഇതേ കാലയളവിൽ 3.3 ശതമാനമാണ്. ഇത് ആറ് സാമ്പത്തിക വർഷങ്ങളിലെ ഏറ്റവും കുറഞ്ഞ നിരക്കാണെന്ന് 207-18 ലെ സാമ്പത്തിക സർവേ ചൂണ്ടിക്കാട്ടുന്നു.


from mathrubhumi.latestnews.rssfeed http://bit.ly/2CMcrdo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages