കര്‍മസമിതി പ്രവര്‍ത്തകന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

കര്‍മസമിതി പ്രവര്‍ത്തകന്റെ മരണം; രണ്ടു പേര്‍ കസ്റ്റഡിയില്‍

മരിച്ച ചന്ദ്രൻ ഉണ്ണിത്താൻ പന്തളം: പന്തളത്ത് ബുധനാഴ്ച വൈകിട്ടുണ്ടായ സംഘർഷത്തിൽ പരിക്കേറ്റ ശബരിമല കർമ സമിതി പ്രവർത്തകൻ മരിച്ച സംഭവത്തിൽ രണ്ടുപേർ പോലീസ് പിടിയിലായി. പന്തളം കടക്കാട് സ്വദേശി കണ്ണൻ, മുട്ടാർ സ്വദേശി അജു എന്നിവരാണ് പോലീസ് പിടിയിലായത്.അടൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പന്തളത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. അറസ്റ്റിലായവർ എവിടെയാണ് ഉള്ളത് എന്നകാര്യം പോലീസ് പുറത്ത് വിട്ടിട്ടില്ല. സംഭവത്തെ തുടർന്ന് വളരെ വലിയ സുരക്ഷാ ക്രമീകരണങ്ങൾജില്ലയിലുടനീളം ഒരുക്കിയിട്ടുണ്ട്. കുരമ്പാല കുറ്റിയിൽ ചന്ദ്രൻ ഉണ്ണിത്താനാണ് ഇന്നലെ വൈകിട്ടോടെ നടന്ന കല്ലേറിനെ തുടർന്ന് കൊല്ലപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇദ്ദേഹം രാത്രിയോടെയാണ് മരിച്ചത്. സിപിഎം പ്രവർത്തകരുടെ കല്ലേറിൽ പരിക്കേറ്റതിനെ തുടർന്നാണ്ചന്ദ്രൻ ഉണ്ണിത്താൻ മരിച്ചതെന്ന് ബിജെപി ആരോപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ മൃതദേഹം ഇപ്പോൾ തിരുവല്ല സ്വകര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഒൻപത് മണിയോടെ പന്തളം പോലീസ് ഇവിടെയെത്തി ഇൻക്വസ്റ്റ് നടത്തും. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോസ്റ്റുമോർട്ടത്തിനായി എത്തിക്കും. ഉച്ചയോടുകൂടെ വിലാപയാത്രയായി പന്തളത്തേക്ക് കൊണ്ടുവരുമെന്നാണ് വിവരം. content highlights:two arrested for Pandalam bjp worker death


from mathrubhumi.latestnews.rssfeed http://bit.ly/2TqEmVY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages