മുംബൈ: വീഡിയോകോണിന്റെ മുംബൈയിലെ ഓഫീസുകളിൽ സിബിഐ റെയ്ഡ്.വീഡിയോകോൺ ലോൺ കേസുമായി ബന്ധപ്പെട്ടാണ് പരിശോധന. ഐസിഐസിഐ ബാങ്കിന്റെ മുൻ സിഇഒയായിരുന്ന ചന്ദ കൊച്ചാറിന്റെ ഭർത്താവ് ദീപക് കൊച്ചാറിന്റെ നൂപവർ റിന്യൂവബ്ൾസുമായുള്ള ഇടപാടുകളുമായി ബന്ധപ്പെട്ട് സിബിഐ പ്രഥമവിവര റിപ്പോർട്ട് രജിസ്റ്റർ ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് പരിശോധന. മുംബൈയിലെയും ഓറംഗബാദിലെയും വീഡിയോ കോണിന്റെ ഓഫീസിലും മുംബൈയിലെ നരിമാൻ പോയന്റിലുള്ള നുപവർ റിന്യൂവബ്ൾസിന്റെയും സുപ്രീം എനർജിയുടെയും ഓഫീസുകളിലുമാണ് സിബിഐ റെയ്ഡ് നടത്തുന്നത്. Videocon loan case:CBI raids offices at two locations
from mathrubhumi.latestnews.rssfeed http://bit.ly/2MsKt9M
via
IFTTT
No comments:
Post a Comment