മലപ്പുറം: ലക്ഷ്യം കാണാതെ മടങ്ങില്ലെന്ന നിശ്ചയദാർഢ്യത്തിലായിരുന്നു കനകദുർഗയും ബിന്ദുവും. ആദ്യതവണ ശ്രമം പരാജയപ്പെട്ടെങ്കിലും വീണ്ടുമെത്തുമെന്ന് അന്നുതന്നെ അവർ ഉറപ്പിച്ചു പറഞ്ഞിരുന്നു. ടിയുറച്ച വിശ്വാസികളുടെ കുടുംബത്തിൽനിന്നാണ് ശബരിമലയിലേക്കുള്ള കനകദുർഗയുടെ യാത്ര. സി.െഎ.ടി.യു. പ്രവർത്തകയായ കനകദുർഗയുടെ കുടുംബവും സി.പി.എം. അനുഭാവികളാണ്. എന്നാൽ, ശബരിമല വിഷയത്തിൽ കനകദുർഗയുടെ നിലപാടിനോട് യോജിപ്പില്ലെന്നാണ് സഹോദരങ്ങളുടെയും ഭർത്തൃവീട്ടുകാരുടെയും നിലപാട്. 42കാരിയായ ഇവർ ഇപ്പോൾ പെരിന്തൽമണ്ണയ്ക്കടുത്ത് ആനമങ്ങാട് മാവേലിസ്റ്റോർ മാനേജരാണ്. കുട്ടിക്കാലത്ത് ഇടതുസാംസ്കാരിക വേദിയായ അരീക്കോട്ടെ വൈ.എം.എ. കലാസാഹിത്യ വേദിയിലും പിന്നീട് പുരോഗമനകലാ സാഹിത്യ സംഘത്തിലും വള്ളുവനാട് സാംസ്കാരികവേദിയിലും പ്രവർത്തിച്ചിരുന്നു. കുട്ടികളെ സഹോദരിയുടെ വീട്ടിലാക്കി കഴിഞ്ഞ ഡിസംബർ 24നാണ് കനകദുർഗ ആദ്യം ശബരിമലയിലേക്ക് പോയത്. തിരുവനന്തപുരത്തേക്ക് പോവുന്നുവെന്നായിരുന്നു വീട്ടിൽ പറഞ്ഞത്. പിന്നെ കാണുന്നത് ശബരിമലയിലാണ്. ആദ്യശ്രമം പരാജയപ്പെട്ടശേഷം ഇവരെ കാണാനില്ലെന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകി. പോലീസ് സംരക്ഷണയിൽ കണ്ണൂരിലുണ്ടെന്നാണ് വിവരം ലഭിച്ചതെന്ന് സഹോദരൻ ഭരത് ഭൂഷൺ പറഞ്ഞു. കനകദുർഗ തറവാട്ടിലേക്ക് തിരിച്ചുവരുന്നതിൽ യോജിപ്പില്ലെന്നാണ് നേരത്തേതന്നെ സഹോദരന്റെ നിലപാട്. കനകദുർഗയെ ശബരിമലയിലെത്തിച്ചതിൽ പോലീസിന്റെ ഗൂഢാലോചന സംശയിക്കുന്നതായും ഭരത് ഭൂഷൺ പറഞ്ഞു. വിദ്യാർഥിരാഷ്ട്രീയത്തിലൂടെ വളർന്ന ബിന്ദു, യുവജനവേദിയുടെയും സി.പി.ഐ. (എം.എൽ) റെഡ്സ്റ്റാറിന്റെയും സജീവ പ്രവർത്തകയായിരുന്നു. ഭർത്താവ് സി.പി.ഐ.എം.എൽ. പ്രവർത്തകനായ ഹരിഹരൻ യുവജനവേദിയുടെ മുൻ ജില്ലാ സെക്രട്ടറിയാണ്. 2009ൽ സി.പി.ഐ(എം.എൽ.) പിളർന്നതോടെ ഇരുവരും സജീവരാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങി. ഇപ്പോൾ ഒരു രാഷ്ട്രീയപ്പാർട്ടിയുമായും ബന്ധമില്ലെന്നാണ് ഹരിഹരൻ പറയുന്നത്. എറണാകുളം ഗവ. ലോ കോളേജിൽനിന്ന് നിയമബിരുദവും തിരുവനന്തപുരം കാര്യവട്ടം ഗവ. ലോ കോളേജിൽനിന്ന് എൽ.എൽ.എമ്മും നേടിയ ബിന്ദു ഇപ്പോൾ കണ്ണൂർ സർവകലാശാലയുടെ തലശ്ശേരി പാലയാടുള്ള സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിലെ അസിസ്റ്റന്റ് പ്രൊഫസറാണ്. ഡിസംബർ 31ന് ഹരിഹരനെ വിളിച്ച് വീട്ടിൽനിന്ന് മാറിനിൽക്കാൻ ബിന്ദു ആവശ്യപ്പെട്ടിരുന്നു. താൻ ശബരിമലയ്ക്ക് പോവുകയാണെന്നും യാത്രയ്ക്ക് സർക്കാർ സംരക്ഷണം നൽകാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും അവർ മറ്റുചിലരെയും അറിയിച്ചു. ബിന്ദു വിളിച്ചതിനെത്തുടർന്ന് ഹരിഹരനും ചൊവ്വാഴ്ച രാവിലെ വീട്ടിൽ നിന്നിറങ്ങി. സന്നിധാനത്തിന്റെ താഴെവരെ ഹരിഹരനും ബിന്ദുവിനോടൊപ്പം ഉണ്ടായിരുന്നു. content highlights: They reached the sabarimala Sannidhanam on second attempt
from mathrubhumi.latestnews.rssfeed http://bit.ly/2AuBIHx
via
IFTTT
No comments:
Post a Comment