യു.എ.ഇ.യും സൗദിയും ചേർന്ന് ഡിജിറ്റൽ കറൻസി ഇറക്കുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Wednesday, January 30, 2019

യു.എ.ഇ.യും സൗദിയും ചേർന്ന് ഡിജിറ്റൽ കറൻസി ഇറക്കുന്നു

അബുദാബി: യു.എ.ഇ.യും സൗദിഅറേബ്യയും ചേർന്ന് ഡിജിറ്റൽ കറൻസി പുറത്തിറക്കാൻ തീരുമാനിച്ചു. ഇരുരാജ്യങ്ങളുടെയും സാമ്പത്തിക ഇടപാടുകൾക്കായാണ് 'ആബെർ' എന്ന പേരിലുള്ള ഡിജിറ്റൽ കറൻസി സംവിധാനം പ്രയോജനപ്പെടുത്തുക. നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ പൂർണസുരക്ഷ ഉറപ്പുവരുത്തിയാണ് ഡിജിറ്റൽ കറൻസി ഉപയോഗപ്പെടുത്തുക. രണ്ട് രാജ്യങ്ങളുടെയും ബാങ്കുകൾക്ക് നിയമ സംവിധാനങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് നേരിട്ട് ഇടപാടുകൾ കൃത്യമായി നടത്താൻ സഹായകമായ തരത്തിലാണ് ഇതിന്റെ രൂപകല്പന. യു.എ.ഇ.സെൻട്രൽ ബാങ്കും സൗദി അറേബ്യൻ മോണിറ്ററിങ് അതോറിറ്റിയും (സമ) ചേർന്ന് പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം പറയുന്നത്. പല രാജ്യങ്ങളുടെയും സെൻട്രൽ ബാങ്കുകൾ ഇതിനകം ഡിജിറ്റൽ കറൻസി പുറത്തിറക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനങ്ങളിലാണ്. 'സമ'യും യു.എ.ഇ.സെൻട്രൽ ബാങ്കും ഡിജിറ്റൽ കറൻസി ഇടപാടുകളുടെ സാധ്യതകൾ വ്യക്തമായി മനസ്സിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. പദ്ധതി പ്രാവർത്തികമാവുന്നതോടെ ദേശീയ അന്താരാഷ്ട്രതലത്തിൽ ഏറെ പ്രയോജനങ്ങളുണ്ടാകുമെന്നും യു.എ.ഇ.സെൻട്രൽ ബാങ്കും സമയും വ്യക്തമാക്കി. ഇരുരാജ്യങ്ങളിലും കറൻസി ഉപയോഗത്തിന് വിലക്കുള്ള ബാങ്കുകളുണ്ട്. സാങ്കേതികബുദ്ധിമുട്ടുകൾ പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞാൽ ഭാവിയിൽ ഈ സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമാക്കുന്നതിനുള്ള സാമ്പത്തികവും നിയമപരവുമായ നടപടികൾ കൈക്കൊള്ളുമെന്നും ബാങ്ക് വ്യക്തമാക്കി. Content Highlights:UAE and Saudi make Digital Currency


from mathrubhumi.latestnews.rssfeed http://bit.ly/2sScWNg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages