ബെയ്ജിങ്: ഏറ്റവും ശക്തിയേറിയ ബോംബ് വികസിപ്പിച്ചുവെന്നവകാശപ്പെട്ട് ചൈന. യു.എസിന്റെ ഏറ്റവുംവലിയ ആണവേതര ബോംബിന് മറുപടിയായാണ് ചൈനയുടെ നീക്കം. 'എല്ലാ ബോംബുകളുടെയും അമ്മ' എന്നറിയപ്പെടുന്ന ജി.ബി.യു-43/ബി മാസിവ് ഓർഡിനൻസ് എയർ ബ്ലാസ്റ്റ് എന്ന ആണവേതര ബോംബ് 2017-ലാണ് യു.എസ്. അഫ്ഗാനിസ്താനിലെ ഐ.എസ്. കേന്ദ്രങ്ങളിൽ പ്രയോഗിച്ചത്. ബോംബ് പരീക്ഷണദൃശ്യങ്ങൾ ചൈനയിലെ പ്രമുഖ ആയുധ നിർമാണക്കന്പനിയായ 'നോറിൻകോ' പുറത്തുവിട്ടതായി ചൈനീസ് മാധ്യമം ഗ്ലോബൽ ടൈംസ് പറഞ്ഞു. എച്ച്-6 കെ ബോംബർ വിമാനത്തിൽനിന്ന് ബോംബ് പരീക്ഷിക്കുന്ന ദൃശ്യങ്ങളാണ് ഇവ. അഞ്ചുമുതൽ ആറുമീറ്റർവരെ നീളമുള്ളതാണ് ബോംബ്. ലക്ഷ്യസ്ഥാനം പൂർണമായി ഇല്ലാതാക്കാൻ ഇതിനുകഴിയുമെന്ന് ചൈനീസ് സൈനികനിരീക്ഷകൻ വൈ ഡോങ്ഷു പറഞ്ഞു. ആദ്യമായാണ് ചൈന തങ്ങൾ നിർമിക്കുന്ന പുതിയ ബോംബിന്റെ പരീക്ഷണദൃശ്യങ്ങൾ പരസ്യമാക്കുന്നതെന്ന് ഔദ്യോഗിക വാർത്താ ഏജൻസി സിൻഹുവ റിപ്പോർട്ടുചെയ്തു. എല്ലാ ബോംബുകളുടെയും അമ്മയെന്നുതന്നെയാണ് ചൈനയും തങ്ങളുടെ ബോംബിനെ വിശേഷിപ്പിച്ചത്. എന്നാൽ, യു.എസിന്റേതിനെക്കാൾ ചെറുതും ശക്തികുറഞ്ഞതുമാണ് ചൈനീസ് ബോംബെന്ന് മാധ്യമറിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. നേരത്തേ എല്ലാ ബോംബുകളുടെയും അച്ഛനെന്ന് വിശേഷിപ്പിച്ച ബോംബ് പരീക്ഷണം റഷ്യയും നടത്തിയിരുന്നു. content highlights:China develops its own Mother of All Bombs
from mathrubhumi.latestnews.rssfeed http://bit.ly/2FbdPI0
via
IFTTT
No comments:
Post a Comment