ലെഗാനസിനെ തകര്‍ത്ത് ബാഴ്‌സ; അഞ്ചു പോയിന്റ് ലീഡ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

ലെഗാനസിനെ തകര്‍ത്ത് ബാഴ്‌സ; അഞ്ചു പോയിന്റ് ലീഡ്

ബാഴ്സലോണ: സ്പാനിഷ് ലീഗിൽ വിജയത്തോടെ പോയിന്റ് പട്ടികയിൽ അഞ്ചു പോയിന്റ് ലീഡ് നേടി ബാഴ്സലോണ. സ്വന്തം മൈതാനത്തു നടന്ന മത്സരത്തിൽ ലെഗാനെസിനെ ഒന്നിനെതിരേ മൂന്നു ഗോളുകൾക്കാണ് ബാഴ്സ തോൽപ്പിച്ചത്. വിജയത്തോടെ പോയിന്റ് ടേബിളിൽ രണ്ടാമതുള്ള അത്ലറ്റിക്കോ മാഡ്രിഡിനേക്കാൾ അഞ്ചു പോയിന്റിന്റെ വ്യക്തമായ ലീഡ് നിലനിൽത്താനും ബാഴ്സക്കായി. ഓസുമാനെ ഡെംബലെ, ലൂയിസ് സുവാരസ്, ലയണൽ മെസ്സി എന്നിവരാണ് ബാഴ്സയുടെ ഗോളുകൾ നേടിയത്. ലെഗാനെസിന്റെ ആശ്വാസ ഗോൾ മാർട്ടിൻ ബ്രെയ്ത്ത്വെയ്റ്റിന്റെ ബൂട്ടിൽ നിന്നായിരുന്നു. 32-ാം മിനിറ്റിൽ ജോർഡി ആൽബയുമായി ചേർന്ന് നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിലാണ് ഡെംബലെ, ലെഗാനെസിന്റെ വല കുലുക്കിയത്. 57-ാം മിനിറ്റിൽ ബ്രെയ്ത്ത്വെയ്റ്റിലൂടെ ലെഗാനെസ് ഒപ്പമെത്തി. 71-ാം മിനിറ്റിൽ സുവാരസ് ബാഴ്സയ്ക്ക് ലീഡ് സമ്മാനിച്ചു. ഗോളിയെ ഫൗൾ ചെയ്തെന്ന സംശയം ഉയർന്നതിനാൽ വീഡിയോ അസിസ്റ്റന്റ് സംവിധാനം ഉപയോഗിച്ച റഫറി ഗോൾ അനുവദിക്കുകയായിരുന്നു. 64-ാം മിനിറ്റിൽ കളത്തിലിറങ്ങിയ മെസ്സി അധിക സമയത്തിന്റെ രണ്ടാം മിനിറ്റിൽ ബാഴ്സയുടെ മൂന്നാം ഗോൾ നേടി. വിജയത്തോടെ 20 മത്സരങ്ങളിൽ 46 പോയന്റുമായി ലീഗിൽ ബാഴ്സ ഒന്നാം സ്ഥാനത്ത് തുടരുന്നു. Content Highlights: Lionel Messi, Barcelona Overcome Leganes in 3-1 La Liga Win


from mathrubhumi.latestnews.rssfeed http://bit.ly/2CxHxUY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages