ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണം എന്ന വാദത്തില്‍ കഴമ്പുണ്ട്; നിലപാട് മാറ്റി രാഹുൽ ഗാന്ധി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 13, 2019

ശബരിമലയില്‍ ആചാരങ്ങള്‍ സംരക്ഷിക്കണം എന്ന വാദത്തില്‍ കഴമ്പുണ്ട്; നിലപാട് മാറ്റി രാഹുൽ ഗാന്ധി

ദുബായ്: ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന മുൻനിലപാട് മാറ്റി രാഹുൽ ഗാന്ധി. ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന വാദത്തിൽ കഴമ്പുണ്ട്. ശബരിമല വിഷയത്തിൽ കേരളത്തിലെ ജനങ്ങൾ ഉചിതമായ തീരുമാനമെടുക്കട്ടെയെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ശബരിമല യുവതീപ്രവേശവിഷയം സങ്കീർണമാണെന്ന് താൻ ഇപ്പോൾ മനസ്സിലാക്കുന്നു. സ്ത്രീസമത്വം സംരക്ഷിക്കപ്പെടണം. എന്നാൽ, ആചാരങ്ങൾ സംരക്ഷിക്കപ്പെടണമെന്ന വാദത്തിൽ കഴമ്പുണ്ട്. ശബരിമല വിഷയത്തിൽ കേരളത്തിലെ ജനങ്ങൾ ഉചിതമായ തീരുമാനം എടുക്കുന്നതാണ് നല്ലത്. സുപ്രീംകോടതി വിധിയിൽ പ്രതികരിക്കാനില്ലെന്നും രാഹുൽഗാന്ധി പറഞ്ഞുരണ്ടുദിവസത്തെ യു.എ.ഇ. സന്ദർശനത്തിനുശേഷം ദുബായിൽ പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ. എസ്.പി.-ബി.എസ്.പി. സഖ്യം കോൺഗ്രസിനെ ബാധിക്കില്ലകോൺഗ്രസ് അധികാരത്തിലെത്തിയാൽ ഭരണഘടനാ സ്ഥാപനങ്ങളുടെ വിശ്വാസം തിരിച്ചുപിടിക്കും. ഉത്തർപ്രദേശിലെ എസ്.പി.-ബി.എസ്.പി. സഖ്യം കോൺഗ്രസിനെ ബാധിക്കില്ല. കോൺഗ്രസിന് ഒറ്റയ്ക്കുതന്നെ ബി.ജെ.പി.യെ നേരിടാൻ കഴിയും. സഖ്യം രൂപവത്കരിക്കാൻ മായാവതിക്കും അഖിലേഷിനും അവകാശമുണ്ട്. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യമാണള്ളതെന്നും രാഹുൽഗാന്ധി പറഞ്ഞു. കള്ളവാഗ്ദാനങ്ങൾ നൽകാൻ തന്റെ പേര് നരേന്ദ്രമോദിയെന്നല്ല. അസത്യം പറയുന്നത് തനിക്കിഷ്ടമല്ല. റഫാൽ ഇടപാടിൽ നരേന്ദ്രമോദി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നില്ല. റഫാൽ ഇടപാടിൽ പ്രധാനമന്ത്രി ആരോപണങ്ങളുടെ തടവറയിലാണ്. അതിൽനിന്ന് പുറത്തുകടക്കാൻ പ്രധാനമന്ത്രിക്ക് കഴിയുകയുമില്ല. കോൺഗ്രസ് അധികാരത്തിലെത്തിയാൽ റഫാൽ ഇടപാടിൽ നീതി നടപ്പാക്കും.റഫാൽ ഇടപാടിൽ ഇന്ത്യയിലെ ജനങ്ങൾക്ക് സത്യം അറിയാനുള്ള അവകാശമുണ്ട്. കോൺഗ്രസ് അധികാരത്തിലെത്തിയാൽ ജി.എസ്.ടി.യിൽ പുനഃക്രമീകരണമുണ്ടാകും. സാമ്പത്തികരംഗം മെച്ചപ്പെടുത്താനുള്ള കൂടുതൽ നടപടികളുണ്ടാകും. പാകിസ്താനുമായി നല്ലബന്ധം വേണമെന്നതാണ് കോൺഗ്രസ് നിലപാട്. എന്നാൽ, ഇന്ത്യക്ക് നേരെയുള്ള ആക്രമണങ്ങൾ ഒരിക്കലും അംഗീകരിക്കില്ലെന്നും രാഹുൽ പറഞ്ഞു.


from mathrubhumi.latestnews.rssfeed http://bit.ly/2FvEoYH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages