മുംബൈ: കോഫി വിത് കരൺ ചാറ്റ് ഷോയിലെ സ്ത്രീ വിരുദ്ധ പരാമർശത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്യപ്പെട്ട ഹാർദിക് പാണ്ഡ്യക്കും കെ.എൽ രാഹുലിനും പകരം ശുഭ്മാൻ ഗില്ലിനേയും വിജയ് ശങ്കറിനേയും ഏകദിന ക്രിക്കറ്റ് പരമ്പയ്ക്കുള്ള ഇന്ത്യൻ ടീമിലുൾപ്പെടുത്തി. വിജയ് ശങ്കർ ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ ടീമിനൊപ്പം ചേരും. അതേസമയം ശുഭ്മാൻ ഗിൽ ന്യൂസിലൻഡ് പര്യടനത്തിന് മുമ്പേ ടീമിന്റെ ഭാഗമാകുകയുള്ളു. ശുഭ്മാൻ ഗിൽ ആദ്യമായാണ് ഇന്ത്യൻ ടീമിലെത്തുന്നത്. വിജയ് ശങ്കർ ശ്രീലങ്കൻ പര്യടനത്തിൽ ഇന്ത്യൻടീമിനൊപ്പമുണ്ടായിരുന്നു. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇനിയുള്ള രണ്ട് ഏകദിനങ്ങളും നിർണായകമാണ്. ന്യൂസീലൻഡ് പര്യടനത്തിൽ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20യുമാണുള്ളത്. കഴിഞ്ഞ വർഷം അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ കിരീടം നേടിയപ്പോൾ ശുഭ്മാൻ ഗില്ലായിരുന്നു ടൂർണമെന്റിലെ താരം. പിന്നീട് ഇന്ത്യ എ ടീമിന് വേണ്ടിയും ആഭ്യന്തര ക്രിക്കറ്റിൽ പഞ്ചാബിന് വേണ്ടിയും താരം മികച്ച പ്രകടനം പുറത്തെടുത്തു. ഓൾറൗണ്ടറായ വിജയ് ശങ്കർ അഞ്ച് ട്വന്റി-20 മത്സരങ്ങളിൽ ഇന്ത്യക്ക് വേണ്ടി കളിച്ചു. ശ്രീലങ്കയ്ക്കെതിരായ നിദാഹാസ് ട്രോഫിയിലായിരുന്നു ഇത്. ഈ അടുത്ത് അവസാനിച്ച ഇന്ത്യൻ എ ടീമിന്റെ ന്യൂസീലൻഡ് പര്യടനത്തിൽ വിജയ് ശങ്കർ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. Content Highlights: Vijay Shankar, Shubman Gill named replacements for Hardik Pandya, KL Rahul
from mathrubhumi.latestnews.rssfeed http://bit.ly/2QJ9LRw
via
IFTTT
No comments:
Post a Comment