അക്രമം നേരിടുന്നതില്‍ പോലീസിന് വീഴ്ച: ഡിജിപി റിപ്പോര്‍ട്ട് തേടി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 4, 2019

അക്രമം നേരിടുന്നതില്‍ പോലീസിന് വീഴ്ച: ഡിജിപി റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ വ്യാഴാഴ്ച കേരളത്തിൽ നടന്ന ഹർത്താലിലുണ്ടായ വ്യാപകമായ അക്രമ സംഭവങ്ങളിൽ ഡിജിപി റിപ്പോർട്ട് തേടി. ജില്ലാ പോലീസ് മേധാവികളോടാണ് ഡിജിപി റിപ്പോർട്ട് ആവശ്യപ്പെട്ടത്. അക്രമ സംഭവങ്ങൾ സംബന്ധിച്ചുള്ള ഇന്റലിജൻസ് റിപ്പോർട്ട് അവഗണിച്ചതിലുള്ള അതൃപ്തിയുംഡിജിപി പ്രകടിപ്പിച്ചതായാണ് റിപ്പോർട്ട്. വ്യാപാരികൾ കടകൾ തുറക്കാൻതയ്യാറാവുകയും പോലീസ് സംരക്ഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നെങ്കിലും വ്യാപകമായ അക്രമങ്ങളെ തുടർന്ന് കടകൾ തുറക്കാൻ കഴിഞ്ഞില്ല. മാത്രമല്ല, കോഴിക്കോട് മിഠായിത്തെരുവിൽ അടക്കം വ്യാപാരസ്ഥാപനങ്ങൾക്കു നേരെ നടന്ന ആക്രമണങ്ങളെ തടുക്കാൻ പോലീസിന് സാധിച്ചിരുന്നുമില്ല. ഇതെല്ലാം പോലീസിന്റെ വീഴ്ചയാണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഡിജിപി ജില്ലാ പോലീസ് മേധാവികളെ അതൃപ്തിയറിയിക്കുകയും റിപ്പോർട്ട് തേടുകയും ചെയ്തിരിക്കുന്നത്. ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിട്ടും പോലീസ് വിന്യാസം കാര്യക്ഷമമായില്ല എന്ന് ആക്ഷേപമുണ്ട്. വിഷയത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞ് വേണ്ടത്ര മുൻകരുതലുകൾ സ്വീകരിച്ചില്ല എന്നതും വീഴ്ചയായി. ഇക്കാര്യങ്ങളിലുള്ള അതൃപ്തിയാണ് ഡിജിപി അറിയിച്ചിട്ടുള്ളത്. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് എഴുനൂറിലധികം കേസുകൾ ഇതിനകം എടുത്തിട്ടുണ്ട്. 750 ഓളം ആളുകളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അറസ്റ്റുകൾ തുടർ ദിവസങ്ങളിൽ ഉണ്ടാകും. ഇതു സംബന്ധിച്ച നടപടികൾ വേഗത്തിലാക്കാനും ഡിജിപി നിർദേശം നൽകിയിട്ടുണ്ട്. അതേസമയം, കോഴിക്കോട് ഉണ്ടായ അക്രമ സംഭവങ്ങൾ സംബന്ധിച്ച് കളക്ടർ ചീഫ് സെക്രട്ടറിക്ക് റിപ്പോർട്ട് നൽകി. മിഠായിത്തെരുവിലെ സംഘർഷം നേരിടുന്നതിൽ പോലീസിന് വീഴ്ചയുണ്ടായെന്നു ചൂണ്ടിക്കാട്ടിയാണ് കളക്ടർ റിപ്പോർട്ട് നൽകിയിരിക്കുന്നത്. വ്യാപാര സ്ഥാപനങ്ങൾ കൂട്ടത്തോടെ അക്രമിക്കപ്പെട്ടത് ഇക്കാരണത്താലാണെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. മിഠായിത്തെരുവിൽ കടകൾ തുറന്ന വ്യാപാരികൾക്കെതിരെയും സ്ഥാപനങ്ങൾക്കെതിരെയും ഉണ്ടായ വ്യാപകമായ അക്രമങ്ങളിൽ പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് വ്യാപകമായ പരാതി ഉയർന്നിരുന്നു. മിഠായിത്തെരുവിലേയ്ക്ക് അക്രമകാരികൾ പ്രവേശിക്കുന്നത് പോലീസ് തടഞ്ഞില്ലെന്നും പിടികൂടിയ അക്രമികളെ പോലീസ് വിട്ടയച്ചതായും ആരോപണം ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി വ്യാപാരികൾ കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. Content Highlights:dgp seeks report, district police chiefs, clash in Kozhikkode, bjp hartal, sabarimala women entry


from mathrubhumi.latestnews.rssfeed http://bit.ly/2sc7JPT
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages