ബിവാനി: വിവാഹം കഴിക്കാനെന്ന് പറഞ്ഞ് രണ്ടു ലക്ഷം രൂപ നൽകി സ്വന്തമാക്കിയ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ച കേസിൽ യുവാവും അമ്മയുംഅറസ്റ്റിലായി.ഹരിയാണയിലെ ബിവാനി സ്വദേശി സന്ദീപ്, ഇയാളുടെ അമ്മ ശകുന്തള എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.ഒഡീഷ സ്വദേശിനിയാണ് പെൺകുട്ടി പെൺകുട്ടി രക്ഷപ്പെടാൻ ശ്രമിച്ചതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. സന്ദീപിന്റെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് രക്ഷപ്പെടാനായി പെൺകുട്ടി താഴേക്ക് ചാടിയത്കണ്ട അയൽവാസി പോലീസിൽ വിവരം അറിയിച്ചതോടെയാണ് പെൺകുട്ടിക്ക് പുറം ലോകത്തേക്കുള്ള വഴി തുറന്നത്. ബന്ധുവീട്ടിലേക്കെന്നവ്യാജേന അമ്മാവനാണ് പെൺകുട്ടിയെ ഹരിയാണയിലെത്തിച്ച് സന്ദീപിനും ഇയാളുടെ അമ്മ ശകുന്തളയക്കും വിറ്റത്. തന്നെ വാങ്ങാൻ രണ്ട് ലക്ഷം രൂപയാണ് ഇവർ നൽകിയതെന്നും പെൺകുട്ടി പോലീസിനോട് പറഞ്ഞു. പിന്നീട് അമ്മയുടെ സഹായത്തോടെ അടുത്തുള്ള ക്ഷേത്രത്തിൽ വച്ച് പെൺകുട്ടിയെ ബലാത്കാരമായി സന്ദീപ് വിവാഹം കഴിച്ചു. സന്ദീപിന്റെ വീട്ടിൽ വച്ച് രണ്ടുമാസത്തോളം താൻ ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടുവെന്നും പെൺകുട്ടി പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. സന്ദീപിനും അമ്മ ശകുന്തളയ്ക്കുമെതിരെ ബാലവിവാഹ നിരോധന നിയമം, പോക്സോ എന്നിവയുടെ അടിസ്ഥാനത്തിൽ കേസെടുത്തു. പെൺകുട്ടിയുടെ ബന്ധുക്കളെ കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പോലീസ് . പെൺകുട്ടിയുടെ പരിക്കുകൾ ഭേദമായാൽ കൗൺസലിങ്ങിന് വിധേയമാക്കുമെന്ന് ബിവാനി ശിശുക്ഷേമ സമിതി അധ്യക്ഷ വ്യക്തമാക്കി. Content Highlight: man and mother arrested buys Odisha minor for Rs 2 lakh for marriage
from mathrubhumi.latestnews.rssfeed http://bit.ly/2VwaMQL
via
IFTTT
No comments:
Post a Comment