നഴ്‌സിങ് ജോലി വാഗ്ദാന തട്ടിപ്പ്: പോലീസിനെ വെട്ടിച്ച് പ്രതി വിദേശത്തേക്ക് മുങ്ങി? - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 1, 2019

നഴ്‌സിങ് ജോലി വാഗ്ദാന തട്ടിപ്പ്: പോലീസിനെ വെട്ടിച്ച് പ്രതി വിദേശത്തേക്ക് മുങ്ങി?

കുറവിലങ്ങാട്:യൂറോപ്യൻ രാജ്യങ്ങളിൽ നഴ്സ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കാസർകോട് സ്വദേശി വിദേശത്തേക്ക് കടന്നതായാണ് സൂചനയെന്ന് കുറവിലങ്ങാട് പോലീസ് പറഞ്ഞു. ഫിൻലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നഴ്സ് ആയി ജോലി തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് പണം തട്ടിയത്. കുറവിലങ്ങാട് എജ്യൂ ക്രിസ്പ് എന്ന സ്ഥാപനം നടത്തിയിരുന്ന കാസർകോട് ഹോസ്ദുർഗ് കരിന്തളം ഇടമലയിൽ വീട്ടിൽ സിജി ജോസിനെതിരെയാണ് കുറവിലങ്ങാട് പോലീസ് കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. നിരവധി പേർ പരാതിയുമായി എത്തിയെങ്കിലും ഒരാൾ മാത്രമാണ് രേഖാമൂലം പരാതി നൽകിയിരിക്കുന്നത്. ചിലർ പരാതിയുമായി വൈക്കം ഡിവൈ.എസ്.പി.യേയും സമീപിച്ചിരുന്നു. കേസ് സംബന്ധിച്ച രേഖകൾ കൊണ്ടുവരാൻ ആവശ്യപ്പെടുമ്പോൾ പരാതിയുമായി എത്തുന്നവർ തിരികെപോകുന്നു. പിന്നീട് ഇവർ എത്താൻ മടിക്കുന്നതായും കുറവിലങ്ങാട് എസ്.ഐ. ടി.ആർ. ദിപു പറഞ്ഞു. വിദേശത്തേക്ക് കടന്ന പ്രതി പരാതിക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്ന് പോലീസ് സംശയിക്കുന്നു. ഇതാവാം പണം നഷ്ടപ്പെട്ടവർ രേഖാമൂലം പരാതിപ്പെടാൻ മടിക്കുന്നതെന്ന നിഗമനത്തിലാണ് പോലീസ്. പെരുമ്പാവൂർ, തിരുവല്ല, പത്തനംതിട്ട മേഖലകളിൽനിന്നുള്ളവരാണ് പരാതിക്കാരിലധികവും. ഏഴ് ലക്ഷം രൂപ വരെ ഓരോരുത്തരോടും വാങ്ങിയിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നതായി പോലീസ് പറഞ്ഞു. ആലപ്പുഴ ജില്ലയിൽനിന്നുള്ളവരും തട്ടിപ്പിന് ഇരയായവരിൽ പെടുന്നതായും 75-ലേറെ പേർക്ക് പണം നഷ്ടമായിട്ടുണ്ടെന്നും പരാതിക്കാർ സൂചിപ്പിക്കുന്നു. കുറവിലങ്ങാട്ടെ സ്ഥാപനം മൂന്ന് മാസമായി പൂട്ടിയിട്ടിരിക്കുകയാണ്. ഫോൺ വിളിച്ചാൽ എടുക്കില്ലെന്നും സന്ദേശങ്ങളോടു പ്രതികരിക്കുന്നില്ലെന്നും പരാതിയിൽ പറയുന്നു. 2000 യൂറോ ശമ്പളമാണ് ഫിൻലാൻഡിൽ നഴ്സിങ് ജോലിക്ക് വാഗ്ദാനം ചെയ്തത്. പണം നൽകി മാസങ്ങൾക്ക് ശേഷവും വിസ ലഭിക്കുന്നതിന് നടപടി ഉണ്ടാകാതെ വന്നതോടെ പണം നൽകിയവർ കുറവിലങ്ങാട്ടെത്തി അന്വേഷണം നടത്തി പരാതി നൽകുകയായിരുന്നു. Content Highlights:Nursing Job Offers fraud; suspect has gone abroad


from mathrubhumi.latestnews.rssfeed http://bit.ly/2SvwPF0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages