കൊച്ചി: ഐ.എസ്.എൽ അഞ്ചാം സീസണിലെ നിരാശാജനകമായ പ്രകടനങ്ങൾക്കു പിന്നാലെ പ്രധാന താരങ്ങളെ കൈവിട്ട് കേരള ബ്ലാസ്റ്റേഴ്സ്. ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ, സി.കെ വിനീത്, ഹാളിചരൺ നർസാരി, അനസ് എടത്തൊടിക എന്നിവർ മറ്റു ടീമുകളിലേക്ക് പോകുന്നതായാണ് റിപ്പോർട്ടുകൾ. ഇവരെ വായ്പാടിസ്ഥാനത്തിലാണ് മറ്റ് ടീമുകൾക്ക് നൽകുന്നത്. വിനീതും ഹാളിചരൺ നർസാരിയും ചെന്നൈയിൻ എഫ്.സിയിലേക്കാണ് പോകുന്നത്. അനസ് എടത്തൊടിക പുണെ സിറ്റിയിലേക്കും ക്യാപ്റ്റൻ സന്ദേശ് ജിംഗാൻ എ.ടി.കെയിലേക്കും മാറും. ടീമിന്റെ മോശം പ്രകടനത്തിന് പിന്നാലെ ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് താരങ്ങളെ കൈമാറുന്നതെന്നാണ് റിപ്പോർട്ട്. നേരത്തെ ജനുവരിയിലെ ട്രാൻസ്ഫർ വിൻഡോയിൽ ഇവരുടെ കൈമാറ്റം നടക്കുമെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സീസണിലെ നിരാശാജനകമായ പ്രകടനങ്ങളെ തുടർന്ന് ആരാധകരും ടീമിനെതിരേ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ കൊച്ചി സ്റ്റേഡിയത്തിൽ കളി കാണാനെത്തുന്ന കാണികളുടെ എണ്ണത്തിലും വലിയ കുറവ് നേരിട്ടു. തുടർച്ചയായി അഞ്ചാം സീസണിലും ബ്ലാസ്റ്റേഴ്സിനൊപ്പമുള്ള താരമാണ് ക്യാപ്റ്റൻ ജിംഗാൻ. കഴിഞ്ഞ സീസണിൽ എ.ടി.കെ മികച്ച ഓഫറുമായി സമീപിച്ചിരുന്നെങ്കിലും ബ്ലാസ്റ്റേഴ്സിനൊപ്പം നിൽക്കാനായിരുന്നു താരത്തിന്റെ തീരുമാനം. ബ്ലാസ്റ്റേഴ്സിലെത്തി ഒരു സീസൺ പൂർത്തിയാക്കും മുമ്പാണ് അനസിനും ടീം വിടേണ്ടി വരുന്നത്. Content Highlights: isl 2018 four players from kerala blasters leave club
from mathrubhumi.latestnews.rssfeed http://bit.ly/2FcnrmE
via
IFTTT
No comments:
Post a Comment