എഞ്ചീനീയറിങ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ശേഷം കഴുത്തറുത്ത് കൊന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Sunday, January 6, 2019

എഞ്ചീനീയറിങ് വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ട ശേഷം കഴുത്തറുത്ത് കൊന്നു

ചെന്നൈ: കുംഭകോണത്ത് കോളേജ് വിദ്യാർഥിയെ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കുംഭകോണം ആവണിയാപുരം സ്വദേശി ഷാഹുൽ ഹമീദിന്റെയും മുംതാസ് ബീഗത്തിന്റെയും മകൻ മുഹമ്മദ് മുംതാസീറിനെയാണ് (19) കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച പകൽ തിരുമംഗലകുടിയിലുള്ള സഹോദരിയുടെ വീട്ടിൽപ്പോയി തിരിച്ചുവരുന്ന വഴിയിലാണ് മുംതാസീറിനെ കാണാതാകുന്നത്. ശനിയാഴ്ച രാവിലെ തിരുപൂവനത്തിൽ കാവേരിനദിക്കരയിൽ കഴുത്തറുത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. ഷാഹുൽ ഹമീദ് ദുബായിൽ ജോലി ചെയ്യുന്നതിനാൽ ആവണിയാപുരത്തുള്ള വീട്ടിൽ മുംതാസ് ബീഗവും മക്കളുമാണ് താമസിക്കുന്നത്. മുംതാസീർ ഇവിടെയുള്ള കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്നു. സഹോദരിയെ സന്ദർശിച്ചതിന് ശേഷം ബൈക്കിൽ സ്വന്തം വീട്ടിലേക്ക് തിരിച്ചുവെന്ന് വെള്ളിയാഴ്ച വൈകീട്ട് ആറിനോടെ അമ്മയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. പിന്നീട് 8.15-നോടെ മുംതാസീറിന്റെ ഫോണിൽ മറ്റൊരാൾ മുംതാസ് ബീഗത്തെയും വിളിയിക്കുകയും മകൻ കസ്റ്റഡിയിലാണെന്ന് അറിയിക്കുകയും മോചനദ്രവ്യമായി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെടുകയും ചെയ്തു. മുംതാസീറിനെ കോയമ്പത്തൂരിലെത്തിച്ചിട്ടുണ്ടെന്നാണ് ഫോണിൽ സംസാരിച്ചയാൾ പറഞ്ഞത്. പിന്നീട് മുംതാസീറിന്റെ ഫോണിൽ വിളിച്ചുവെങ്കിലും കിട്ടിയില്ല. ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്ന സന്ദേശമാണ് ലഭിച്ചത്. തുടർന്ന് മകനെ കാണാനില്ലെന്ന് മുംതാസ് ബീഗം പോലീസിൽ പരാതി നല്കി. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് മൃതദേഹം നദിക്കരയിൽ കണ്ടെത്തിയത്. Content Highlight: Engineering student, 20, kidnapped, murdered


from mathrubhumi.latestnews.rssfeed http://bit.ly/2LS9Lhi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages