ശുദ്ധിക്രിയ നടത്തിയ സംഭവം: വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് രണ്ടാഴ്ച സാവകാശം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

ശുദ്ധിക്രിയ നടത്തിയ സംഭവം: വിശദീകരണം നല്‍കാന്‍ തന്ത്രിക്ക് രണ്ടാഴ്ച സാവകാശം

തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെ തുടർന്ന് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിയിൽ വിശദീകരണം നൽകുന്നതിന് സാവകാശം അനുവദിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്. മറുപടി നൽകുന്നതിന് തന്ത്രി കണ്ഠര് രാജീവർക്ക് രണ്ടാഴ്ച സമയംകൂടി ദേവസ്വം ബോർഡ് അനുവദിച്ചു. ശബരിമല നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രിയുടെ നടപടിയിൽ വിശദീകരണം ആവശ്യപ്പെട്ട ദേവസ്വം ബോർഡ് നേരത്തെ 15 ദിവസത്തെ സമയമാണ് അനുവദിച്ചിരുന്നത്. ഇത് പൂർത്തിയായിട്ടും വിശദീകരണം നൽകിയിരുന്നില്ല. നിയമോപദേശം തേടുന്നതിന്റെ ഭാഗമായി മറുപടി നൽകുന്നതിന് കൂടുതൽ സമയം വേണമെന്ന തന്ത്രിയുടെ ആവശ്യംകൂടി പരിഗണിച്ചാണ് ഇപ്പോൾ കൂടുതൽ സമയം അനുവദിച്ചിരിക്കുന്നത്. ശുദ്ധിക്രിയ നടത്തിയത് സംബന്ധിച്ച ഹർജി നേരത്തെ കോടതി മാറ്റിവെച്ചിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകണമെന്ന് തന്ത്രിയുടെ അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് കൂടുതൽ സമയം അനുവദിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്. Content Highlights:sabarimala tantri, purification, sabarimala women entry


from mathrubhumi.latestnews.rssfeed http://bit.ly/2W5Uu1e
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages