ന്യൂഡൽഹി: ഉത്തർപ്രദേശിൽഅഖിലേഷ് യാദവിന്റെ സമാജ്വാദി പാർട്ടിയും മായാവതിയുടെ ബഹുജൻ സമാജ്വാദി പാർട്ടിയും ചേർന്നുള്ള സഖ്യത്തിന് മുന്നിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടിയേൽക്കേണ്ടിവരുമെന്ന് ഇന്ത്യാ ടുഡെ-കാർവി സർവേ റിപ്പോർട്ട്. ബിജെപി-അപ്നാദൾ സഖ്യത്തിന് 18 സീറ്റുകൾ മാത്രമേ ലഭിക്കുകയുള്ളുവെന്നാണ് റിപ്പോർട്ട്. അതേ സമയം എസ്പി-ബിഎസ്പി സഖ്യത്തിലേക്ക് കോൺഗ്രസ് കൂടി കടന്ന് വരികയാണെങ്കിൽ ബിജെപി അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നും സർവേ മുന്നറിയിപ്പ് നൽകുന്നു. നിലവിലെ അവസ്ഥയിൽ എസ്പി-ബിഎസ്പി,അജിത് സിങിന്റെ ആർഎൽഡി സഖ്യത്തിന് 58 സീറ്റുകൾ ലഭിക്കുമെന്നാണ് സർവേ പ്രവചിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കുകയാണെങ്കിൽ കോൺഗ്രസിന് നാല് സീറ്റുകളും ലഭിക്കും. 2014-ൽ ബിജെപി-അപ്നാദൾ സഖ്യത്തിന് 73 സീറ്റുകൾ ലഭിച്ചിരുന്നു. എന്നാലിത്തവണ 55 സീറ്റുകൾ നഷ്ടപ്പെടുമെന്നാണ് പറയുന്നത്. കോൺഗ്രസ് കൂടി എസ്പി-ബിഎസ്പി സഖ്യത്തിന്റെ ഭാഗമായാൽ 68 സീറ്റുകൾ ബിജെപിക്ക് നഷ്ടപ്പെടുമെന്നും സർവേ പറയുന്നു. എന്നാൽ കോൺഗ്രസിനെ സഖ്യത്തിൽ ചേർക്കാൻ ഇതുവരെ എസ്പിയും ബിഎസ്പിയും തയ്യാറായിട്ടില്ല. യുപിയിൽ ആകെയുള്ള 80 സീറ്റിൽ 38 സീറ്റുകളിൽ വീതം തങ്ങൾ മത്സരിക്കുമെന്ന് അഖിലേഷും മായാവതിയും ചേർന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആർഎൽഡിക്ക് രണ്ട് സീറ്റുകളും നൽകും. രാഹുൽ ഗാന്ധിയുടെ അമേഠിയിലും സോണിയ ഗാന്ധിയുടെ റായ്ബറേലിയിലും സ്ഥാനാർഥികളെ നിർത്തില്ലെന്നും അറിയിച്ചിരുന്നു. സഖ്യത്തിൽ ചേർക്കാതായതോടെ എല്ലാ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോൺഗ്രസും പ്രഖ്യാപനം നടത്തി. അതേ സമയം കോൺഗ്രസ് യുപിയുടെ ചുമതല പ്രിയങ്കാ ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും ഏൽപ്പിച്ചതോടെ സഖ്യത്തെ കുറിച്ച് ഒരുപുനരാലോചന നടത്താനുള്ള സാധ്യതയും തള്ളി കളയാനാവില്ല. Content Highlights: 2019 Loksabha election, Uttar Pradesh-IndiaToday-Karvy survey, BJP,SP-BSP,Congress
from mathrubhumi.latestnews.rssfeed http://bit.ly/2WduOj5
via
IFTTT
No comments:
Post a Comment