മേഘാലയ ഖനി അപകടം: മൃതദേഹം പാതിവഴിയില്‍ കൈവിട്ടുപോയി! കാത്തിരിപ്പ് നീളുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 24, 2019

മേഘാലയ ഖനി അപകടം: മൃതദേഹം പാതിവഴിയില്‍ കൈവിട്ടുപോയി! കാത്തിരിപ്പ് നീളുന്നു

ഷില്ലോങ്: മേഘാലയിലെ ഖനി അപകടത്തിൽപ്പെട്ടയാളുടെ മൃതദേഹംപുറത്തെടുക്കാനുള്ള നീക്കം ഫലംകണ്ടില്ലെന്ന് റിപ്പോർട്ട്. അഴുകിയനിലയിൽ കണ്ടെത്തിയ മൃതദേഹം റിമോട്ട് വെഹിക്കിൾ ഉപയോഗിച്ച് പുറത്തെത്തിക്കാൻ ശ്രമിച്ചെങ്കിലും പാതിവഴിയിൽവച്ച് മൃതദേഹം താഴേക്ക് പതിച്ചെന്നാണ് വിവരം. ഇതോടെ അപകടത്തിൽപ്പെട്ടവരുടെ മൃതദേഹം പോലും കാണാൻ കഴിയില്ലെന്ന വിഷമത്തിലാണ്ബന്ധുക്കൾ. ദിവസങ്ങൾക്ക് മുമ്പാണ് നാവികസേന ഉദ്യോഗസ്ഥർ ഖനിയിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. അപകടം നടന്ന് 35 ദിവസം പിന്നിട്ടശേഷമായിരുന്നു ഒരാളുടെ മൃതദേഹമെങ്കിലും കണ്ടെത്താൻ കഴിഞ്ഞത്. റിമോട്ട് വെഹിക്കിൾ ഉപയോഗിച്ച് നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തിയിരുന്നെങ്കിലും ഇതുവരെ പുറത്തെടുത്തിരുന്നില്ല. തുടർന്ന് കഴിഞ്ഞദിവസങ്ങളിൽ മൃതദേഹം പുറത്തെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ്മൃതദേഹം വഴുതിപോയത്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമങ്ങൾക്കിടെ തലയോട്ടിയിലും കൈകാലുകളിലും ക്ഷതം സംഭവിച്ചിരുന്നതായി നാവികസേന അധികൃതർ നേരത്തെ അറിയിച്ചിരുന്നു. മൃതദേഹം ഖനിയുടെ പുറത്തെത്തിക്കാനുള്ള ശ്രമത്തിനിടെ ഖനിയിലെ പൈപ്പുകളും കേബിളുകളും തടസം സൃഷ്ടിച്ചെന്നും ഇതുകാരണമാണ് മൃതദേഹം വഴുതിപോയതെന്നും നാവികസേന വക്താവും മാധ്യമങ്ങളോട് പറഞ്ഞു. റിമോട്ട് വെഹിക്കിൾ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനവും മൃതദേഹം വീണ്ടെടുക്കാനുള്ള ശ്രമങ്ങളും വ്യാഴാഴ്ചയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ഡിസംബർ 13-നാണ് ലുംതാരിയിലെ അനധികൃത കൽക്കരിഖനിയിൽ അപകടമുണ്ടായത്. വെള്ളപ്പൊക്കത്തെ തുടർന്ന് ഖനിയിടിഞ്ഞ് ജോലിക്കാരെല്ലാം കുടുങ്ങിപ്പോവുകയായിരുന്നു. വിദ്യാർഥികളടക്കം 15 പേർ ഖനിയിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് വിവരം. Content Highlights:meghalaya mine accident; rescue operation continues, navy loses body inside the mine


from mathrubhumi.latestnews.rssfeed http://bit.ly/2Ucu0cl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages