ഫ്ളോറിഡ: ബാങ്കിനുള്ളിൽ യുവാവ് നടത്തിയ വെടിവെയ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു. ബുധനാഴ്ചയാണ് സെബ്രിങ്ങിലെ സൺട്രസ്റ്റ് ബാങ്ക് ശാഖയ്ക്കുള്ളിൽ കടന്ന ഇരുപത്തിയൊന്നുകാരനായ സെഫാൻ സേവർ ആളുകളുടെ നേർക്ക് നിറയൊഴിച്ചത്. നിറയൊഴിച്ച ശേഷം സെഫാൻ തന്നെ പോലീസിനെ വിളിച്ച് വിവരമറിയിക്കുകയായിരുന്നു. ബാങ്കിലെത്തിയ പോലീസ് സെഫാനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങാൻ ഇയാൾ കൂട്ടാക്കിയില്ല. പിന്നീട് പോലീസ് ബാങ്കിനുള്ളിൽ പ്രവേശിച്ചതിനെ തുടർന്ന് ഇയാൾ കീഴടങ്ങുകയായിരുന്നു. ബാങ്ക് കൊള്ളയായിരുന്നോ യുവാവിന്റെ ലക്ഷ്യമെന്ന് വ്യക്തമാല്ലെന്ന് പോലീസ് അറിയിച്ചു. സെഫാൻ സേവർ സ്റ്റീവൻ-ഹെനഗർ കോളേജിൽ ഓൺലൈൻ ബിരുദ വിദ്യാർഥിയാണ് സെഫാനെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 2018 സെപ്റ്റംബറിലാണ് ഇയാൾ വിദ്യാർഥിയായി എൻറോൾ ചെയ്തതെന്ന് കോളേജ് വക്താവ് അറിയിച്ചു. ഡിസംബറിനു ശേഷം ഇയാളെ കുറിച്ച് കോളേജ് അധികൃതർക്ക് വിവരമൊന്നുമില്ലെന്നും ഇയാൾ കൂട്ടിച്ചേർത്തു. സെബ്രിങ് നിവാസിയായ സെഫാൻ അമ്മയ്ക്കൊപ്പമായിരുന്നു താമസമെന്ന് അയൽവാസിയായ ജോൺ ലാറോസ് പറഞ്ഞു. അയൽവാസികളുമായി അധികം ബന്ധം പുലർത്താതിരുന്ന സെഫാൻ രാത്രികളിൽ വീഡിയോ ഗെയിമുകളിൽ മുഴികിയിരുന്നതായും ഉച്ചത്തിൽ ബഹളമുണ്ടാക്കിയിരുന്നതായും ജോൺ കൂട്ടിച്ചേർത്തു. വെടിവെയ്പിൽ കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. സെഫാന് മാനസിക പ്രശ്നങ്ങളുണ്ടോയെന്നറിയാൻ കൂടുതൽ പരിശോധന നടത്തുമെന്ന് അധികൃതർ അറിയിച്ചു. സൺട്രസ്റ്റ് ബാങ്ക് അധികൃതർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി. Content Highlights: Five killed in Florida bank shooting, accused surrenders, Sebring
from mathrubhumi.latestnews.rssfeed http://bit.ly/2MuZXdp
via
IFTTT
No comments:
Post a Comment