ഭേദപ്പെട്ട തുടക്കത്തിനു പിന്നാലെ തകര്‍ച്ച; ഗുജറാത്ത് ബൗളിങ്ങിനു മുന്നില്‍ കേരളം പരുങ്ങുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 15, 2019

ഭേദപ്പെട്ട തുടക്കത്തിനു പിന്നാലെ തകര്‍ച്ച; ഗുജറാത്ത് ബൗളിങ്ങിനു മുന്നില്‍ കേരളം പരുങ്ങുന്നു

കൃഷ്ണഗിരി (വയനാട്): ഗുജറാത്തിനെതിരായ രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനലിൽ കേരളത്തിന് ബാറ്റിങ് തകർച്ച. ഭേദപ്പെട്ട തുടക്കത്തിനു ശേഷം അടുത്തടുത്ത ഓവറുകളിൽ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ കേരളം ഇപ്പോൾ നാലു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെന്ന നിലയിലാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ നാലു റൺസുമായി വിനൂപ് മനോഹരനും ഒമ്പത് റൺസുമായി സഞ്ജു സാംസണുമാണ് ക്രീസിൽ. മുഹമ്മദ് അസ്ഹറുദ്ദീൻ (17), പി. രാഹുൽ (26), സിജോമോൻ ജോസഫ് (8), ക്യാപ്റ്റൻ സച്ചിൻ ബേബി (0) എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് തുടർച്ചയായി നഷ്ടമായത്. രണ്ടു വിക്കറ്റ് വീഴ്ത്തിയ അർസാൻ നാഗാസ്വാലയാണ് കേരളത്തിന്റെ മുൻനിരയെ തകർത്തത്. റൂഷ് കലേരിയ, ചിന്തൻ ഗാജ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി. 29 റൺസിന് ആദ്യ വിക്കറ്റ് നഷ്ടമായ കേരളത്തിന് സ്കോർ 52-ൽ എത്തിയപ്പോൾ തുടർച്ചയായി മൂന്നു വിക്കറ്റുകൾ നഷ്ടമാകുകയായിരുന്നു. നേരത്തെ ടോസ് നേടിയ ഗുജറാത്ത് ക്യാപ്റ്റൻ പാർഥിവ് പട്ടേൽ കേരളത്തെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ആദ്യദിനം പേസ് ബൗളിങ്ങിനെ തുണയ്ക്കാൻ സാധ്യതയുളള പിച്ചിൽ ടോസ് നിർണായകമായി. ചരിത്രത്തിൽ ആദ്യമായി രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ സെമിഫൈനൽ ലക്ഷ്യമിട്ടാണ് കേരളം കളിക്കുന്നത്. ഹൈ ആൾട്ടിറ്റിയൂഡ് സ്റ്റേഡിയമായ വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് മത്സരം. ആദ്യദിനം പേസ് ബൗളിങ്ങിനെ തുണയ്ക്കാൻ സാധ്യതയുളള പിച്ചിൽ ടോസ് നിർണായകമാകുമെന്നായിരുന്നു പൊതുവെയുള്ള വിലയിരുത്തൽ. ഈർപ്പമുള്ള പിച്ചിൽ ബാറ്റിങ് തുടങ്ങുക ദുഷ്കരമാണ്. പരിക്ക് ഭേദമായ ഓൾറൗണ്ടർ ജലജ് സക്സേനയും അന്തിമ ഇലവനിൽ ഇടംനേടിയിട്ടുണ്ട്. പീയുഷ് ചൗള നയിക്കുന്ന സ്പിൻ ആക്രമണനിരയാണ് ഗുജറാത്തിന്റെ ശക്തി. ക്യാപ്റ്റൻ പാർഥിവ് പട്ടേലും മികച്ച ഫോമിലുള്ള പ്രിയങ്ക് പഞ്ചലുമടങ്ങുന്ന ബാറ്റിങ് നിരയും കരുത്തുറ്റതാണ്. 15 ഇന്നിങ്സുകളിൽ നാല് സെഞ്ചുറിയുടക്കം 887 റൺസ് നേടി ടോപ് സ്കോറർമാരുടെ പട്ടികയിൽ മൂന്നാമതാണ് പ്രിയങ്ക് പഞ്ചൽ. ഗ്രൂപ്പ് ബി യിൽനിന്ന് നാലുജയവും മൂന്നു തോൽവിയും ഒരു സമനിലയുമായാണ് കേരളം നോക്കൗട്ട് റൗണ്ടിലെത്തിയത്. എ ഗ്രൂപ്പിൽ തോൽവിയറിയാതെ മുന്നേറിയ ഗുജറാത്തിന് മൂന്നു ജയവും അഞ്ച് സമനിലയുമുണ്ട്. ടീം കേരളം സച്ചിൻ ബേബി (ക്യാപ്റ്റൻ), സഞ്ജു വി. സാംസൺ (വൈസ് ക്യാപ്റ്റൻ), അരുൺ കാർത്തിക്, ജലജ് സക്സേന, പി. രാഹുൽ, വിനൂപ് എസ്. മനോഹരൻ, വി.എ. ജഗദീഷ്, അഭിഷേക് മോഹൻ, ബേസിൽ തമ്പി, സന്ദീപ് എസ്. വാര്യർ, എം.ഡി. നിധീഷ്, സിജോമോൻ ജോസഫ്, വിഷ്ണു വിനോദ്, അക്ഷയ് ചന്ദ്രൻ, മുഹമ്മദ് അസറുദീൻ, എസ്.കെ. മോനിഷ്. ഗുജറാത്ത്പാർഥിവ് പട്ടേൽ (ക്യാപ്റ്റൻ), പ്രിയങ്ക് പഞ്ചൽ, അക്സർ പട്ടേൽ, രാഹുൽ ഭട്ട്, പിയുഷ് ചൗള, കാന്തൻ പട്ടേൽ, റൂഷ് കലേരിയ, ചിന്തൻ ഗാജ, ധ്രുവ് റാവൽ, രാഹുൽ ഷാ, അർസാൻ നാഗാസ്വാല, പാർഥ് എം. വാഗാനി, ചിരാഗ് ഗാന്ധി, കരൺ പട്ടേൽ, സിദ്ദാർഥി ദേശായി. LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} Content Highlights:ranji trophy 2018 quarter final, kerala vs gujarat


from mathrubhumi.latestnews.rssfeed http://bit.ly/2QPp2jE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages