ന്യൂഡൽഹി: മുനമ്പം മനുഷ്യക്കടത്തിൽ ഡൽഹിയിൽ നിന്നുള്ള സംഘം പോയത് ഓസ്ട്രേലിയയിലേക്കെന്ന് സ്ഥിരീകരണം. ഡൽഹി അംബദേക്കർകോളനിയിൽ നിന്ന് 300 ഓളം പേർ ഓസ്ട്രേലിയയിലേക്ക് പോയതായാണ് സ്ഥിരീകരണം. മനുഷ്യക്കടത്ത് സംഘത്തിൽ പെട്ടു എന്നു കരുതുന്ന ബാബുകുമാർ എന്നയാളിന്റെ ഡൽഹി വിലാസത്തിൽ മാതൃഭൂമി സംഘം നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം അയൽവാസികൾ വ്യക്തമാക്കിയത്. വിദേശത്തേക്ക് പോയ സംഘത്തിലുള്ളവരെല്ലാം വർഷങ്ങളായി ഡൽഹിയിലെ താമസക്കാരായിരുന്നുവെന്നും ഇവർ പറഞ്ഞു. ഇവിടെ നിന്ന് പോകുന്നതിന് മുമ്പ് ഇവരുടെ വീടുകൾ വിറ്റിരുന്നതായും അയൽവാസികൾ കൂട്ടിച്ചേർത്തു. കുടുംബത്തിലെ എല്ലാ അംഗങ്ങളുമായാണ് ഇവർ പോയതെന്ന് അയൽവാസികൾ പറയുന്നു. ഓസ്ട്രേലിയയിലേക്ക് പോയ സംഘത്തിൽ പെട്ടവർ തെക്കേ ഇന്ത്യയിൽ നിന്നുള്ളവരാണെന്നും അയൽക്കാർ അറിയിച്ചു. പോലീസാണ് ഇവരെ ഓസ്ട്രേലിയയിലേക്കയച്ചതെന്ന് അയൽവാസികൾ പറഞ്ഞു. ഇവർക്ക് മതിയായ രേഖകൾ ഇല്ലാതിരുന്നത് കൊണ്ടാണ് ഇവരെ വിദേശത്തക്കേയച്ചതെന്നാണ് അയൽവാസികളുടെ അഭിപ്രായം. മുനമ്പത്ത് ഞായറാഴ്ച ഉപേക്ഷിക്കപ്പെട്ട നിലയിൽ ബാഗുകൾ കണ്ടെത്തിയതിനെ തുടർന്നാണ് മനുഷ്യക്കടത്താണെന്ന നിഗമനത്തിൽ പോലീസ് എത്തിയത്. ബോട്ടിൽ ഇവരെ കൊണ്ടു പോയി എന്നു കരുതുന്നതിനാൽ തീരസേനയുടെ രണ്ടും നാവികസേനയുടെ ഒരു കപ്പലും ഇവരെ കണ്ടെത്താൻ ശ്രമം നടത്തി വരുന്നു. Content Highlights: Munambam human trafficing, Delhi, Australia
from mathrubhumi.latestnews.rssfeed http://bit.ly/2FAPFa3
via
IFTTT
No comments:
Post a Comment