സിനിമയിലെ നായകന്‍ ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ല; പ്രഭാസിനോട്‌ കോടതി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 4, 2019

സിനിമയിലെ നായകന്‍ ജീവിതത്തില്‍ വില്ലന്‍മാരെ കണ്ടിട്ടുണ്ടാകില്ല; പ്രഭാസിനോട്‌ കോടതി

ഹൈദരാബാദ്: തെലുങ്കു നടൻ പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് റവന്യു വകുപ്പ് പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട കേസ് ഹൈദരാബാദ് കോടതിയിൽ. വസ്തു വകകൾ പിടിച്ചെടുക്കുന്നത് സംബന്ധിച്ച നോട്ടീസ് നൽകാതെയാണ് റവന്യു വകുപ്പ് നടപടി സ്വീകരിച്ചതെന്ന് പ്രഭാസിന്റെ പിതാവ് ഡി.വി.വി സത്യനാരായണ രാജു കോടതിയിൽ സമർപ്പിച്ച ഹർജിയിൽ വ്യക്തമാക്കിയിരുന്നു. ഇരുകക്ഷികളുടെയും വാദം കേട്ടതിന് ശേഷം പ്രഭാസിന്റെ ഹർജി കോടതി മറ്റൊരു ദിവസം പരിഗണിക്കുമെന്ന് വ്യക്തമാക്കി. സിനിമയിൽ വില്ലനെതിരെ പോരാടിയ ബാഹുബലി ജീവിതത്തിൽ വില്ലൻമാരെ കണ്ടിട്ടുണ്ടാകില്ലെന്ന് കോടതി പറഞ്ഞു. സർക്കാറിന് വേണ്ടി ഹാജരായ വക്കീൽ പ്രഭാസ് ഭൂമി തട്ടിപ്പുകാരനാണെന്ന് വാദിച്ചു. പ്രഭാസിന്റെ വീട് നിർമ്മിച്ചിരിക്കുന്നത് സർക്കാർ ഭൂമിയിലാണെന്നും ഏക്കർ കണക്കിന് വരുന്ന വസ്തുവിൽ അനധികൃത നിർമ്മാണങ്ങൾ നടക്കുന്നുവെന്നും സ്പെഷ്യൽ പ്രോസീക്യൂട്ടർ പറയുന്നു. അനന്ത്പൂർ ജില്ലയിലെ റായ്ദർഗം എന്ന പ്രദേശത്താണ് പ്രഭാസിന്റെ ഗസ്റ്റ് ഹൗസ് സ്ഥിതിചെയ്യുന്നത്. സർക്കാറിന്റെ ഉടമസ്ഥതിയിലുള്ള ഏതാനും ഭൂമികൾ ഇവിടെ സ്വകാര്യ വ്യക്തികൾ കൈയ്യേറിയിട്ടുണ്ട്. ഈ പ്രദേശത്തുള്ളവർ കോടതിയെ സമീപിച്ചിരുന്നവെങ്കിലും ഈ ഭൂമി സർക്കാരിന്റെ അധീനതയിൽ ഉള്ളതാണെന്ന് സുപ്രിംകോടതി മൂന്ന് മാസം മുമ്പ് വിധിക്കുകയായിരുന്നു.ഇതോടെ തുടർ നടപടികളുമായി റവന്യു വകുപ്പ് മുന്നോട്ട് പോവുകയായിരുന്നു. ഒഴിപ്പിക്കാനായി പ്രഭാസിന്റെ വീട്ടിലെത്തിയ റവന്യൂ സംഘം വീട് പൂട്ടിയിട്ടിരിക്കുന്നതായി കണ്ടു. അകത്തേക്ക് കടക്കാൻ ശ്രമിച്ചില്ലെങ്കിലും ആൾക്കാരെ കാണാത്തതിനാൽ നോട്ടിസ് പതിപ്പിച്ച് സംഘം മടങ്ങി. Content Highlights:actor prabhas land encroachment case telengana government revenue department seized guest house


from mathrubhumi.latestnews.rssfeed http://bit.ly/2R7XtHE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages