38 വര്‍ഷത്തിന് ശേഷം വീക്കിലി ഓഫ്, ആസ്വദിച്ച് മധ്യപ്രദേശ് പോലീസ് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 4, 2019

38 വര്‍ഷത്തിന് ശേഷം വീക്കിലി ഓഫ്, ആസ്വദിച്ച് മധ്യപ്രദേശ് പോലീസ്

ഭോപ്പാൽ: മധ്യപ്രദേശ് പോലീസിന് അച്ചേ ദിൻ. സംസ്ഥാന പോലീസ് സേനയിലെ എല്ലാ അംഗങ്ങൾക്കും ആഴ്ചയിൽ ഒരു ദിവസം അവധി(വീക്കിലി ഓഫ്) അനുവദിച്ചു. 38 വർഷമായി മധ്യപ്രദേശിൽ പോലീസുകാർക്ക് വീക്കിലി ഓഫ് ഇല്ലായിരുന്നു. ആനുവൽ ലീവ്, സിക്ക് ലീവ്, കാഷ്വൽ ലീവ്, ആർജിത അവധി(ഏൺഡ് ലീവ്) എന്നീ അവധികൾക്ക് മാത്രമേ പോലീസുകാർക്ക് അർഹതയുണ്ടായിരുന്നുള്ളൂ. ഡിജിപി ഋഷി കുമാർ ശുക്ല ചൊവ്വാഴ്ചയാണ് ആഴ്ച അവധി അനുവദിച്ചുകൊണ്ടുള്ള തീരുമാനം പ്രഖ്യാപിച്ചത്. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു പോലീസുകാർക്ക് വീക്കിലി ഓഫ് അനുവദിക്കുമെന്നത്. പോലീസുകാർക്ക് നൽകിയ വാഗ്ദാനം പാലിച്ചുവെന്ന് മുഖ്യമന്ത്രി കമൽനാഥ് ട്വീറ്റ് ചെയ്തു. ആദ്യമായി വീക്കിലി അവധി ലഭിച്ച പോലീസുകാർ പലരും കുടുംബത്തോടൊപ്പം വിനോദയാത്ര പോയി ഒക്കെയാണ് ആഘോഷിച്ചത്. Content Highlights:MP Cops Get First Weekly Off,Poll Promise


from mathrubhumi.latestnews.rssfeed http://bit.ly/2sio8CN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages