ആഗോള വളർച്ചയിൽ ഇന്ത്യയുടെ സ്വാധീനം കൂടുന്നു - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Tuesday, January 22, 2019

ആഗോള വളർച്ചയിൽ ഇന്ത്യയുടെ സ്വാധീനം കൂടുന്നു

ന്യൂഡൽഹി:ഇന്ത്യൻ സമ്പദ്ഘടന അടുത്ത സാമ്പത്തിക വർഷം 7.5 ശതമാനം വളർച്ച കൈവരിക്കുമെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ.എം.എഫ്.). വളർച്ച 7.4 ശതമാനമായിരിക്കുമെന്നായിരുന്നു നേരത്തെയുള്ള അനുമാനം. ആഗോള വളർച്ചയിൽ ഇന്ത്യയുടെ വിഹിതം 14.5 ശതമാനമായി ഉയർന്നിട്ടുണ്ടെന്നും ഐ.എം.എഫിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2000-2008 കാലയളവിൽ 7.6 ശതമാനം മാത്രമായിരുന്നു ഇന്ത്യയുടെ വിഹിതം. എണ്ണവില കുറഞ്ഞതും പണപ്പെരുപ്പം കുറയുന്നതും മൂലം ഇന്ത്യൻ സമ്പദ്ഘടന ഈ വർഷം തിരിച്ചുവരവിന്റെ സൂചനകൾ നൽകുമെന്നും ഐ.എം.എഫിന്റെ ലോക സാമ്പത്തിക അവലോകന റിപ്പോർട്ടിൽ പറയുന്നു. 2019 മാർച്ച് 31-ന് അവസാനിക്കുന്ന നടപ്പ് സാമ്പത്തിക വർഷം 7.3 ശതമാനമായിരിക്കും ഇന്ത്യയുടെ സാമ്പത്തിക വളർച്ച. 2020-21 ആകുമ്പോഴേക്കും ഇത് 7.7 ശതമാനത്തിലേക്ക് ഉയരും. ചൈന അടുത്ത രണ്ടു വർഷങ്ങളിലും 6.2 ശതമാനം വളർച്ചയായിരിക്കും കൈവരിക്കുകയെന്നും ഐ.എം.എഫ്. കണക്കാക്കുന്നു. അമേരിക്കയുമായുള്ള വ്യാപാരത്തർക്കമാണ് ചൈനയുടെ വളർച്ചയെ പിന്നോട്ടടിക്കുന്നത്. ഏഷ്യയിലെ വളർന്നുവരുന്ന സമ്പദ്ഘടനകളുടെ മൊത്തം വളർച്ച 2019-ൽ 6.3 ശതമാനമായി കുറയുമെന്നാണ് ഐ.എം.എഫിന്റെ വിലയിരുത്തൽ. ലോകത്തിലെ ഏറ്റവും വലിയ സമ്പദ്ഘടനകളുടെ പട്ടികയിൽ ഈ വർഷം തന്നെ യു.കെ.യെ ഇന്ത്യ പിന്നിലാക്കുമെന്ന് കഴിഞ്ഞ ദിവസം പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് (പി.ഡബ്ല്യു.സി.) വ്യക്തമാക്കിയിരുന്നു. നിലവിൽ അഞ്ചാം സ്ഥാനത്തുള്ള യു.കെ.യെ ഇന്ത്യക്കു പുറമെ ഫ്രാൻസും പിന്നിലാക്കുമെന്നാണ് അവരുടെ റിപ്പോർട്ടിൽ പറയുന്നത്. ഇതോടെ, യു.കെ. ഏഴാം സ്ഥാനത്താകും. Content Highlights:Global Growth Indian Influence rises


from mathrubhumi.latestnews.rssfeed http://bit.ly/2FFd6Qv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages