തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ല, ജയിപ്പിക്കാന്‍ സാധിക്കും- ശ്രീധരന്‍പിള്ള - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 24, 2019

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യമില്ല, ജയിപ്പിക്കാന്‍ സാധിക്കും- ശ്രീധരന്‍പിള്ള

തൃശ്ശൂർ: ലോക്സഭ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തനിക്ക് താത്പര്യമില്ലെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. തിരഞ്ഞെടുപ്പിൽ മത്സരിക്കാനൊന്നും താത്പര്യമില്ല, എന്നാൽ തനിക്ക് ജയിപ്പിക്കാൻ സാധിക്കും- ശ്രീധരൻപിള്ള പറഞ്ഞു. ബി.ജെപിക്ക് അനുകൂലമായസാഹചര്യമാണ് കേരളത്തിലുള്ളതെന്നും തനിക്ക് അധികാര രാഷ്ട്രീയത്തിൽ താൽപര്യമില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. തൃശ്ശൂരിൽ ബി.ജെ.പി. സംസ്ഥാന നേതൃയോഗത്തിന് മുന്നോടിയായി മാധ്യമങ്ങളെ കണ്ടപ്പോളാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ മനസുതുറന്നത്. ലോക്സഭ തിരഞ്ഞെടുപ്പിൽ ശ്രീധരൻപിള്ള ഉൾപ്പെടെയുള്ള സംസ്ഥാന ഭാരവാഹികൾ മത്സരിച്ചേക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽനിന്ന് മത്സരിച്ച ശ്രീധരൻപിള്ളയെ ലോക്സഭ തിരഞ്ഞെടുപ്പിൽ നിർത്തിയേക്കുമെന്നും സൂചനകളുണ്ടായി. എന്നാൽ ഇതെല്ലാം പൂർണമായും തള്ളിക്കളയുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ലോക്സഭ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെക്കുറിച്ചും പ്രചാരണപ്രവർത്തനങ്ങളെ സംബന്ധിച്ചും ചർച്ച ചെയ്യാനാണ് ബി.ജെ.പി. സംസ്ഥാന നേതൃയോഗം തൃശ്ശൂരിൽ ചേരുന്നത്. Content Highlights:bjp state president ps sreedharan pillai says that he is not interested to contest in election


from mathrubhumi.latestnews.rssfeed http://bit.ly/2Hv50Md
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages