ഇടവേളയ്ക്കു ശേഷം ഐ.എസ്.എല്‍ പുനരാരംഭിക്കുന്നു; ആദ്യ കളി ബ്ലാസ്റ്റേഴ്‌സിന്റേത് - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 17, 2019

ഇടവേളയ്ക്കു ശേഷം ഐ.എസ്.എല്‍ പുനരാരംഭിക്കുന്നു; ആദ്യ കളി ബ്ലാസ്റ്റേഴ്‌സിന്റേത്

ന്യൂഡൽഹി: എ.എഫ്.സി ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിനായി നിർത്തിവെച്ച ഐ.എസ്.എൽ മത്സരങ്ങൾ ഒരിടവേളയ്ക്കു ശേഷം പുനരാരംഭിക്കുന്നു. ജനുവരി 25-നാണ് ഐ.എസ്.എൽ രണ്ടാം പാദത്തിന് തുടക്കമാവുന്നത്. കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എ.ടി.കെയെ നേരിടും. മാർച്ച് മൂന്നിന് ലീഗ് റൗണ്ട് മത്സരങ്ങൾ അവസാനിക്കും. സെമി പോരാട്ടങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല. കൊൽക്കത്തയിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ എ.ടി.കെയെ വീഴ്ത്തിയ മഞ്ഞപ്പട കൊച്ചിയിലും ജയമാവർത്തിക്കാനാകും ശ്രമിക്കുക. ബെംഗളൂരു എഫ്.സിയും എഫ്.സി ഗോവയും ഒഴികെ മറ്റു ടീമുകളെല്ലാം 12 റൗണ്ട് മത്സരങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. 11 മത്സരങ്ങളിൽ നിന്നും 27 പോയിന്റുമായി ബെംഗളൂരുവാണ് ലീഗിൽ ഒന്നാമത്. മൂന്നു പോയിന്റ് പിറകിലായി മുംബൈ സിറ്റി രണ്ടാം സ്ഥാനത്തുണ്ട്. 12 മത്സരങ്ങളിൽ നിന്ന് ഒമ്പത് പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്താണ്. Content Highlights: indian super league to resume on january 25th


from mathrubhumi.latestnews.rssfeed http://bit.ly/2DeuDg7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages