കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതിനൽകിയ കന്യാസ്ത്രീക്ക് പിന്തുണനൽകി സമരത്തിനിറങ്ങിയ സിസ്റ്റർ അനുപമ ഉൾപ്പെടെ നാലു കന്യാസ്ത്രീകളെ സ്ഥലംമാറ്റി. ജലന്ധറിലെ സുപ്പീരിയർ ജനറലാണ് ഉത്തരവുനൽകിയത്. മൂന്നുപേരെ വിവിധ സംസ്ഥാനങ്ങളിലേക്കും ഒരാളെ കണ്ണൂരിലേക്കുമാണ് മാറ്റിയത്. പരാതിക്കാരി കുറവിലങ്ങാട്ടെ മഠത്തിൽ തുടരും. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ സമരം നടത്തിയത്. സിസ്റ്റർമാരായ ആൽഫിക്കും ജോസഫീനും കഴിഞ്ഞ ഏഴാം തീയതിയും അനുപമയ്ക്കും ആൻസിറ്റയ്ക്കും ചൊവ്വാഴ്ചയുമാണ് ഉത്തരവുകിട്ടിയത്. സിസ്റ്റർ അനുപമയ്ക്ക് പഞ്ചാബിലെ അമൃത്സറിലേക്കാണ് മാറ്റം. സിസ്റ്റർ ആൻസിറ്റയെ കണ്ണൂർ പരിയാരത്തേക്കും സിസ്റ്റർ ആൽഫിയെ ബിഹാറിലേക്കും സിസ്റ്റർ ജോസഫീനെ ജാർഖണ്ഡിലേക്കുമാണ് മാറ്റിയത്. എത്രയും പെട്ടെന്ന് എത്തണമെന്നാണ് രജിസ്റ്റേഡ് തപാലിൽവന്ന കത്തിലുള്ളത്. സിസ്റ്റർ അനുപമ പഞ്ചാബിലെ ഗുരുദാസ്പുരിലെ മഠത്തിൽനിന്നാണ് കന്യാസ്ത്രീക്ക് പിന്തുണനൽകാൻ കുറവിലങ്ങാട്ടെത്തിയത്. ബിഹാറിൽ സുപ്പീരിയർ സ്ഥാനം വഹിച്ചിരുന്ന സിസ്റ്റർ ആൽഫിയോട് തിരിച്ചെത്താനാണ് നിർദേശം. ഇവർക്കൊപ്പംനിന്ന സിസ്റ്റർ നീനാ റോസിനെ മാറ്റിയിട്ടില്ല. നാലുപേർക്കും 2018 മാർച്ചിൽ സ്ഥലംമാറ്റ ഉത്തരവു നൽകിയിരുന്നു. എന്നാൽ, നിയമനം ലഭിച്ച മഠങ്ങളിലേക്ക് പോകാതെ പരാതിക്കാരിയായ കന്യാസ്ത്രീക്ക് പിന്തുണനൽകുന്നതിന് നാലുപേരും കുറവിലങ്ങാട്ടെത്തുകയായിരുന്നു. ബിഷപ്പിനെതിരേ സമരംചെയ്തത് തെറ്റാണെന്നും പഴയ ഉത്തരവ് പാലിക്കണമെന്നുമുള്ള മുന്നറിയിപ്പ് കത്തിലുണ്ടെന്ന് സിസ്റ്റർ അനുപമ പറഞ്ഞു. കേസുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ വിവിധ കോടതികളിൽ കന്യാസ്ത്രീകൾ രഹസ്യമൊഴി നൽകിയിരുന്നു. 2018 ജൂൺ 27-നാണ് ബിഷപ്പ് പീഡിപ്പിച്ചതായി കാണിച്ച് കന്യാസ്ത്രീ കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറിന് പരാതി നൽകിയത്. കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ സെപ്റ്റംബർ 21-ന് അറസ്റ്റുചെയ്തു. ഒക്ടോബറിൽ ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ ജലന്ധറിലേക്ക് മടങ്ങി. കഴിഞ്ഞയാഴ്ചയാണ് കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചത്. കേസിൽ ഇടപെടില്ലെന്ന് മദർ സുപ്പീരിയർ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസുമായി ബന്ധപ്പെട്ട നിയമനടപടികളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് മദർ സുപ്പീരിയറിന്റെ കത്തിൽ പറയുന്നു. കോടതി ഉത്തരവുകൾ പാലിച്ച് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോകാൻ കന്യാസ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്. ചുമതലകൾ പാലിക്കണമെന്നും മടങ്ങിപ്പോകണമെന്നും കാണിച്ച് മൂന്നുതവണ നിർദേശം നൽകിയെങ്കിലും പാലിച്ചില്ല. വ്യക്തിപരമായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കേസിൽ നിയമയുദ്ധവുമായി മുന്നോട്ടുപോവുകയായിരുന്നു കന്യാസ്ത്രീകളെന്നും കത്തിൽ കുറ്റപ്പെടുത്തുന്നു. പുറത്താക്കിയാലും പോകില്ല പരാതിക്കാരിയെ ഒറ്റപ്പെടുത്തി പീഡിപ്പിച്ച് കേസ് ഇല്ലാതാക്കാനാണ് സഭ ശ്രമിക്കുന്നത്. പുറത്താക്കിയാലും കന്യാസ്ത്രീയ്ക്കൊപ്പം കുറവിലങ്ങാട്ടെ മഠത്തിൽ തുടരും -സിസ്റ്റർ അനുപമ Content Highlights:Four Nuns Shunted From Kerala Convent for Speaking Against Bishop Franco Mulakkal
from mathrubhumi.latestnews.rssfeed http://bit.ly/2VV6TVu
via IFTTT
Thursday, January 17, 2019
Home
MATHRUBHUMI
mathrubhumi.latestnews.rssfeed
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ സമരംചെയ്ത കന്യാസ്ത്രീകൾക്ക് കൂട്ട സ്ഥലംമാറ്റം
ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരേ സമരംചെയ്ത കന്യാസ്ത്രീകൾക്ക് കൂട്ട സ്ഥലംമാറ്റം
Tags
# MATHRUBHUMI
# mathrubhumi.latestnews.rssfeed
Share This
About e NEWS
mathrubhumi.latestnews.rssfeed
Labels:photos
MATHRUBHUMI,
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
Author Details
Templatesyard is a blogger resources site is a provider of high quality blogger template with premium looking layout and robust design. The main mission of templatesyard is to provide the best quality blogger templates which are professionally designed and perfectlly seo optimized to deliver best result for your blog.
No comments:
Post a Comment