പാലക്കാട്: മുഖ്യമന്ത്രിയെ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന്കെ സുരേന്ദ്രന്സമ്മതിക്കേണ്ടി വന്നിരിക്കുന്നുവെന്ന് എംബിരാജേഷ് എംപി. ദേശീയപാത വികസനവും ഗെയിൽ വാതക പൈപ്പ് ലൈനും പിണറായി വിജയൻ നടപ്പിലാക്കിയാൽ അദ്ദേഹത്തെ നിശ്ചയദാർഢ്യമുള്ള നേതാവെന്ന് സമ്മതിക്കേണ്ടി വരുമെന്നായിരുന്നു 2016ൽ കെ സുരേന്ദ്രൻ ഫെയ്സ്ബുക്കിൽ കുറിച്ചത്. ദേശീയപാതവികസനവും ഗെയിൽപൈപ്പ് ലൈനും പൂർത്തിയാകുന്ന സാഹചര്യത്തിൽ പഴയ പോസ്റ്റ് ചൂണ്ടിക്കാട്ടിയാണ് എംബിരാജേഷ് രംഗത്ത് വന്നിരിക്കുന്നത്. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടു മുക്കാലും പൂർത്തിയായിക്കഴിഞ്ഞു. രണ്ടും സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ. അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമർപ്പയാമി എന്ന് പരിഹാസ രൂപേണ എംബി രാജേഷ് ചോദിക്കുന്നു. 2016 മെയ് 31 ന് കെ സുരേന്ദ്രൻ ഫേസ്ബുക്കിലിട്ട പോസ്റ്റിന്റെ സ്ക്രീൻഷോട്ടു സഹിതമാണ് എംബി രാജേഷ് സുരേന്ദ്രനോട് ചോദ്യങ്ങൾ ചോദിക്കുന്നത്. സുരേന്ദ്രൻ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച് നടക്കുന്നതിനും അനുയായികൾ നെയ്തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങൾ നിറവേറ്റിയിരിക്കുന്നു. സുരേന്ദ്രന്റെ ചാലഞ്ച് സർക്കാർ വിജയകരമായി പൂർത്തിയാക്കിയിരിക്കുകയാണ്, ഇനി എപ്പോഴാണ് സുരേന്ദ്രൻ പിണറായി നിശ്ചയ ദാർഢ്യമുള്ള നേതാവാണ് എന്ന് സമ്മതിക്കുന്നതെന്നും എംബി രാജേഷ് തിരിച്ചടിച്ചു. പോസ്റ്റിന്റെ പൂർണ്ണ രൂപം കെ.സുരേന്ദ്രന്റെ പഴയ ഒരു എഫ്.ബി.പോസ്റ്റിന്റെ സ്ക്രീൻ ഷോട്ട് ഇതോടൊപ്പം കൊടുക്കുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഗെയിൽ പൈപ്പ് ലൈനും ദേശീയ പാതാ സ്ഥലമേറ്റെടുപ്പും പൂർത്തീകരിച്ചാൽ നിശ്ചയദാർഢ്യമുള്ള നേതാവാണെന്ന് സമ്മതിക്കേണ്ടി വരും എന്ന് പറഞ്ഞാണ് സുരേന്ദ്രൻ പോസ്റ്റ് അവസാനിപ്പിക്കുന്നത്. സമ്മതിക്കേണ്ടി വന്നിരിക്കുന്നു സുരേന്ദ്രാ...സമ്മതിക്കേണ്ടി വന്നിരിക്കുന്നു. .ഗെയിൽ പൈപ്പ് ലൈൻ പണി പൂർത്തിയായിരിക്കുന്നു. ദേശീയപാതക്കു വേണ്ടിയുള്ള സ്ഥലമേറ്റെടുപ്പ് ഒട്ടു മുക്കാലും പൂർത്തിയായിക്കഴിഞ്ഞു. രണ്ടും സർക്കാരിന്റെ ആയിരം ദിനങ്ങൾക്കുള്ളിൽ. സുരേന്ദ്രൻ ഇരുമുടിക്കെട്ടു കൊണ്ട് അഭ്യാസവും കാണിച്ച് നടക്കുന്നതിനും അനുയായികൾ നെയ്തേങ്ങ കൊണ്ട് ഭക്തരുടെ തലക്കു നേരെ ഉന്നം പിടിക്കുന്നതിനുമിടയിൽ പിണറായി വിജയൻ നയിക്കുന്ന സർക്കാർ അസാധ്യമെന്ന് കരുതിയ ആ ലക്ഷ്യങ്ങൾ നിറവേറ്റിയിരിക്കുന്നു. സുരേന്ദ്രന്റെ ചാലഞ്ച് സർക്കാർ വിജയകരമായി പൂർത്തിയാക്കിയിരിക്കുന്നു. നോട്ട് റദ്ദാക്കൽ സമയത്ത് ഏഷ്യാനെറ്റിലെ വിനുവിനെ സുരേന്ദ്രൻ വെല്ലുവിളിച്ചിരുന്നില്ലേ. ചുരുങ്ങിയത് 3 ലക്ഷം കോടി രൂപ ബാങ്കിലേക്ക് തിരിച്ചു വരില്ലെന്നും അത്രയും സർക്കാരിന് ലാഭമുണ്ടാകുമെന്നും താൻ പറയുന്നത് സംഭവിച്ചില്ലെങ്കിൽ വിനു പറയുന്ന പണി ചെയ്യാമെന്നും പറഞ്ഞത് സുരേന്ദ്രന് ഓർമ്മയുണ്ടോ? വിനു പാകിസ്ഥാനിലേക്കെങ്ങാനും നാടുവിടാൻ പറയാതിരുന്നത് നന്നായി. അപ്പോ എപ്പഴാ സുരേന്ദ്രാ സമ്മതം സമർപ്പയാമി....? content highlights:MB Rajesh trolled K Surendrans 2016 facebook post after Gail pipeline
from mathrubhumi.latestnews.rssfeed http://bit.ly/2FRaTk8
via
IFTTT
No comments:
Post a Comment