ന്യൂഡൽഹി: നടിയെ അക്രമിച്ച കേസിൽ സർക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നൽകാൻ ഒരാഴ്ച സമയം വേണമെന്ന് നടൻദിലീപ്.നാളെ പരിഗണിക്കാൻ ഇരിക്കുന്ന കേസ് ഒരാഴ്ചത്തേക്ക് മാറ്റി വയ്ക്കണമെന്നവശ്യപ്പെട്ട്ദിലീപ് സുപ്രീം കോടതിയിൽ അപേക്ഷ നൽകി. കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡിന്റെ പകർപ്പാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിലുള്ള തുടർവാദമാണ് നാളെ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വരുന്നത്. ദിലീപിന് മെമ്മറി കാർഡ് കൈമാറാൻ സാധിക്കാത്തതിന്റെ കാരണങ്ങൾ വിശദമാക്കി സംസ്ഥാന സർക്കാർ ഹർജിയിൽ സത്യവാങ്മൂലം സമർപ്പിക്കുകയും ചെയ്തിരുന്നു. ഇതിനുള്ള മറുപടി നൽകാൻ തനിക്ക് ഒരാഴ്ചത്തെ സമയം വേണമെന്നാണ് ദിലീപ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ദിലീപിന് വേണ്ടി ഹാജരാകുന്ന മുകുൾ റോത്തഗിയ്ക്കും നാളെ ഹാജരാകൻ അസൗകര്യമുണ്ട്. അതുക്കൊണ്ട് കേസ് ഒരാഴ്ചത്തക്ക് നീട്ടിവെക്കണമെന്നാണ് ദിലീപിന്റെ അപേക്ഷയിൽ പറയുന്നു. അപേക്ഷ നാളെ ജസ്റ്റിസ് എ എൻ ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും. കേസിൽ ഹാജരാകാൻ മുതിർന്ന അഭിഭാഷകനായ ഹരീൻ പി.റാവലിനെ പ്രോസിക്യൂഷൻ നിയോഗിച്ചിരുന്നു. Content Highlights:Actress abduction case- Dileep-supreme court
from mathrubhumi.latestnews.rssfeed http://bit.ly/2T6yHod
via
IFTTT
No comments:
Post a Comment