മിഠായിത്തെരുവില്‍ സംഘര്‍ഷം; അഞ്ചു കടകള്‍ അടിച്ചുതകര്‍ത്തു; നിരവധി പേര്‍ അറസ്റ്റില്‍ - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

demo-image

മിഠായിത്തെരുവില്‍ സംഘര്‍ഷം; അഞ്ചു കടകള്‍ അടിച്ചുതകര്‍ത്തു; നിരവധി പേര്‍ അറസ്റ്റില്‍

കോഴിക്കോട്: ഹർത്താൽ ദിവസം തുറന്ന കടകൾ അടപ്പിക്കാൻ മിഠായിത്തെരുവിലെത്തിയ ബിജെപി-ആർഎസ്എസ് പ്രവർത്തകരും വ്യാപാരികളും തമ്മിൽ സംഘർഷം. മിഠായിത്തെരുവിനു സമീപത്തെ കോയെങ്കോ ബസാറിലെ അഞ്ചിലധികം കടകൾ അക്രമികൾ അടിച്ചുതകർത്തു. പ്രകടനമായെത്തിയ ഹർത്താൽ അനുകൂലികൾ തുറന്ന കട അടപ്പിക്കാൻ ശ്രമിച്ചെങ്കിലും വ്യാപാരികൾ തടഞ്ഞു. തുടർന്നാണ് സംഘർഷത്തിലേയ്ക്കു നീങ്ങിയത്. ആദ്യം നിഷ്ക്രിയമായി നിന്ന പോലീസ് പിന്നീട് അക്രമികൾക്കുനേരെ ലാത്തി വീശി. അക്രമികളായ അറുപതോളം പേരെ അറസ്റ്റ് ചെയ്തു നീക്കി. രാവിലെ പത്തുമണിയോടെയാണ് മിഠായിത്തെരുവിലെ ഒരു കട വ്യാപരികൾ തുറന്നത്. വ്യാപാരികൾക്ക് പിന്തുണ പ്രഖ്യാപിച്ച് ഡിവൈഎഫ്ഐ പ്രവർത്തകരും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. രണ്ടു വശത്തുനിന്നും കൂട്ടമായെത്തിയ പ്രവർത്തകർ അഞ്ചിലധികം കടകൾ അടിച്ചുതകർത്തു. അടച്ചിട്ട കടകൾക്കു നേരെ കല്ലേറുമുണ്ടായി. സംഭവം നടക്കുമ്പോൾ പോലീസുകാർ നോക്കിനിൽക്കുകയായിരുന്നു എന്ന് പരാതിയുണ്ട്. കടകൾ തകർത്തതിനെ തുടർന്ന് സ്ഥലത്തേയ്ക്കെത്തിയ വ്യാപാരികൾ പ്രതിഷേധിക്കുകയും പോലീസിനു നേരെ വാഗ്വാദത്തിൽ ഏർപ്പെടുകയും ചെയ്തു. അപ്പോഴേയ്ക്കും ഹർത്താൽ അനുകൂലികൾ മിഠായിത്തെരുവിന്റെ മറ്റൊരു മേഖലയിലേയ്ക്ക് നീങ്ങി. തുടർന്ന് ഡിവൈഎഫ്ഐ പ്രവർത്തകരും വ്യാപാരികളും ചേർന്ന് അക്രമികളെ ഓടിക്കുകയായിരുന്നു. അക്രമം നടത്തിയ നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്തു. Content Highlights:clash in mittayitheru, kozhikkode, shops vandalised, bjp hartal, sabarimala women entry
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed http://bit.ly/2SxAsdB
via IFTTT

No comments:

Post a Comment

Post Bottom Ad

Pages