ചരിത്ര നിമിഷം; ചന്ദ്രന്റെ മറുവശത്ത് വാഹനമിറക്കി ചൈന - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

ചരിത്ര നിമിഷം; ചന്ദ്രന്റെ മറുവശത്ത് വാഹനമിറക്കി ചൈന

ആദ്യമായി ചന്ദ്രന്റെ മറുവശത്ത് പര്യവേക്ഷണ വാഹനമിറക്കി ചൈന ചരിത്രം സൃഷ്ടിച്ചു. ചൈനയുടെ ചാങ്-4 (Chang'e-4) വാഹനമാണ് ബിജിങ് സമയം വ്യാഴാഴ്ച രാവിലെ 10.26-ന് ചന്ദ്രനിലെ ദക്ഷിണധ്രുവത്തിലെ എയ്ത്കെൻ ബേസിനിൽ ഇറങ്ങിയത്. ബഹിരാകാശ ഗവേഷണ രംഗത്ത് ആധിപത്യമുറപ്പിക്കാനുള്ള ചൈനയുടെ ശ്രമങ്ങളിൽ ഒരു നാഴികക്കല്ലാണ് ഈ നേട്ടം. ചൈനയുടെ വരാനിരിക്കുന്ന ചാന്ദ്ര പര്യവേക്ഷണ പദ്ധതികളിൽ ഒന്നാണ് ചാങ്- 4 പദ്ധതി. സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ശേഷം 2013-ൽ ചൈനയും ഒരുവാഹനംചന്ദ്രനിലിറക്കി ശക്തിതെളിയിച്ചിരുന്നു.എന്നാൽ ഇത് ആദ്യമായാണ് ഭൂമിയിൽ നിന്നും കാണുന്ന ചന്ദ്രന്റെ മറുവശത്ത് ഒരു പേടകം ഇറക്കുന്നത്. ബഹിരാകാശ ഗവേഷണ രംഗത്ത് ചൈന ലോക നിലവാരം ആർജിച്ചതായി മകാവു ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ പ്രൊഫസറും ചൈനയുടെ ബഹിരാകാശ ഗവേഷണ പദ്ധതികളുമായി സഹകരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്ന ഷു മെങ്ഹുവ പറഞ്ഞു. അമേരിക്ക ചെയ്യാൻ ധൈര്യം കാണിക്കാത്തത് നമ്മൾ ചൈനീസ് ജനത ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ചാങ്-4 ചന്ദ്രനിൽ ഇറങ്ങിയത് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളും നിലനിന്നിരുന്നു. റോബോട്ടിക്ക് വാഹനംവിജയകരമായി ചന്ദ്രനിലിറങ്ങിയെന്ന് പ്രഖ്യാപിച്ചുകൊണ്ടുള്ള ആദ്യ ട്വീറ്റുകൾ ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള സിജിടിഎൻചാനലും ചൈന ഡെയ്ലിയും നീക്കം ചെയ്തിരുന്നു. പിന്നീടാണ് ഇക്കാര്യം സ്ഥിരീകരിച്ച് വീണ്ടും അറിയിപ്പുണ്ടായത്. ട്വീറ്റുകൾ നീക്കം ചെയ്തതുമായി ബന്ധപ്പെട്ട് വിശദീകരണമൊന്നും വന്നിട്ടില്ല. ചന്ദ്രന്റെ മറുവശം ചന്ദ്രന്റെയും ഭൂമിയുടെയും ഭ്രമണ സമയത്തിലുള്ള വ്യത്യാസം കാരണം ഒരിക്കലും ഭൂമിയിക്ക് അഭിമുഖമായി വരാത്ത ഭാഗങ്ങൾ ചന്ദ്രനുണ്ട്. ഭൂമി ഒറ്റത്തവണ ഭ്രമണം ചെയ്യാൻ 24 മണിക്കൂർ സമയമെടുക്കും എന്നാൽ ചന്ദ്രൻ ഭ്രമണം ചെയ്യാൻ 27.3 ദിവസം വേണം. ഈ വത്യാസം കാരണം ചന്ദ്രന്റെ ഒരു ഭാഗം ഭൂമിയിൽ നിന്നുകൊണ്ട് ഒരിക്കലും കാണാൻ സാധിക്കില്ല. ചന്ദ്രന്റെ ഇരുണ്ട ഭാഗമെന്ന് അതിനെ വിളിക്കാറുണ്ടെങ്കിലും ഭൂമിയിൽ നിന്നും കാണുന്നയിടത്തെ അത്രയും സൂര്യപ്രകാശം ഈ ഭാഗത്തും ലഭിക്കും. ഡിസംബർ എട്ടിന് സിച്വാനിലെ ഷിചാങ് സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്നാണ് ചാങ്സ് 4 വിക്ഷേപിച്ചത്. നാല് ദിവസങ്ങൾക്ക് ശേഷമാണ് വാഹനംചന്ദ്രന്റെ ഭ്രമണ പഥത്തിലെത്തിയത്. ആദ്യ ലൂണാർ ലോ ഫ്രീക്വൻസി റേഡിയോ ആസ്ട്രോണമി പരീക്ഷണം, ഗുരുത്വാകർഷണം കുറഞ്ഞ അന്തരീക്ഷത്തിൽ സസ്യങ്ങൾ വളരുമോ, ജലവും മറ്റ് വിഭവങ്ങളും ഉണ്ടോ എന്ന് പരിശോധിക്കുക ഉൾപ്പടെയുള്ള ചുമതലകളാണ് ചാങ്സ്-4 വാഹനത്തിനുള്ളത്.ക്യാമറകൾ, ഗ്രൗണ്ട് പെനട്രേറ്റിങ് റഡാർ, സ്പെക്ട്രോമീറ്റർ പോലുള്ള ഉപകരണങ്ങൾ അതിലുണ്ട്. അഞ്ച് വർഷം മുമ്പ് വിക്ഷേപിച്ച ചൈനയുടെ ആദ്യ ചാന്ദ്ര ദൗത്യമായ ചാങ്-3 ന് ചില തരാറുകൾ ഉണ്ടായിരുന്നു. ഒരുമാസത്തിനുള്ളിൽ തന്നെ അത്ചലിക്കാതെയായി. എന്നാൽ 2015 മാർച്ച് വരെ നിരവധി ചിത്രങ്ങളും മറ്റ് വിവരങ്ങളും അത്ഭൂമിയിലേക്ക് അയച്ചു. ചാങ് 4 പദ്ധതിയിലും ഇതേ പ്രതിസന്ധികൾ ഉണ്ടാവുമെന്ന ഭീതി ചൈനീസ് ഗവേഷകർക്കുണ്ട്. അതുകൊണ്ടുതന്നെ ഈ പദ്ധതിയെ കുറിച്ച് വിശദമായ വിവരങ്ങൾ ഒന്നും തന്നെ ചൈന പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ഏപ്രിലിൽ ചൈനയുടെ സ്പേയ്സ് സ്റ്റേഷൻ പദ്ധതിയായ ടിയാങ്ഗോങ്-1 നിയന്ത്രണം തെറ്റി ഭൂമിയിൽ പതിച്ചത് ചൈനയ്ക്ക് വലിയ നാണക്കേടുണ്ടാക്കിയിരുന്നു. Content Highlights:China Chang'e-4 lunar rover successfully touches down on far side of the moon


from mathrubhumi.latestnews.rssfeed http://bit.ly/2TqOCxj
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages