'മാറ്റങ്ങള്‍ക്ക് എതിരല്ല'; ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ആര്‍എസ്എസ് - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

demo-image

'മാറ്റങ്ങള്‍ക്ക് എതിരല്ല'; ശബരിമല വിഷയത്തില്‍ നിലപാട് വ്യക്തമാക്കി ആര്‍എസ്എസ്

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കേരളം വലിയ സംഘർങ്ങളിലൂടെ കടന്നുപോകുന്നതിനിടയിൽ വിഷയത്തിൽ നിലപാട് മയപ്പെടുത്തി ആർഎസ്എസ്. തങ്ങൾ മാറ്റങ്ങൾക്ക് എതിരല്ലെന്നുംവിശ്വാസങ്ങളുമായി ബന്ധപ്പെട്ടവരായിരിക്കണം ആചാരങ്ങളിൽമാറ്റങ്ങൾ കൊണ്ടുവരേണ്ടതെന്നും ആർഎസ്എസ് വ്യക്തമാക്കുന്നു. ആർഎസ്എസ് സഹ പ്രാന്ത കാര്യവാഹക് എം രാധാകൃഷ്ണനെ ഉദ്ധരിച്ച് ന്യൂസ്-18 ആണ് ഇത് റിപ്പോർട്ട് ചെയ്തത്. തങ്ങൾ ആചാരപരമായ മാറ്റങ്ങൾക്ക് എതിരല്ല. എന്നാൽ കോടതി വിധി നടപ്പാക്കുന്നത് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്താതെ വേണമെന്ന് എം. രാധാകൃഷ്ണൻ പറഞ്ഞു. നിരവധി പേരുടെ വിശ്വാസത്തിന്റെ പ്രശ്നമാണിത്. അതുകൊണ്ടുതന്നെ അതുമായി ബന്ധപ്പെട്ടവരായിരിക്കണം മാറ്റങ്ങൾ കൊണ്ടുവരേണ്ടത്- അദ്ദേഹം പറഞ്ഞു. അതേസമയം, ശബരിമലയിൽ പ്രവേശിച്ച സ്ത്രീകൾ വിശ്വാസികളല്ലെന്നും തീവ്ര ഇടതുപക്ഷക്കാരാണെന്നും രാധാകൃഷ്ണൻ കുറ്റപ്പെടുത്തി. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരക്കാർക്ക് സർക്കാർ സംരക്ഷണം നൽകുകയാണ്. ഇത്തരം സന്ദർഭങ്ങളിൽ പ്രതികരണങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണെന്നും അദ്ദേഹം പ്രതികരിച്ചു. Content Highlights:RSS Softens Stand, Womens Entry Into Sabarimala, BJP
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed http://bit.ly/2GUubaC
via IFTTT

No comments:

Post a Comment

Post Bottom Ad

Pages