സീരിയല്‍ നടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യം - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

സീരിയല്‍ നടിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; സംഭവത്തിന് പിന്നില്‍ മുന്‍വൈരാഗ്യം

ആളൂർ: കല്ലേറ്റുംകരയിൽ വീട്ടിൽ കയറിച്ചെന്ന് സീരിയൽ നടിയുടെ മുഖത്ത് ആസിഡ് സ്പ്രേ ചെയ്ത് പൊള്ളിച്ചതായുള്ള പരാതിയിൽ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. മാന്ദാമംഗലം വല്ലൂർ അരീക്കൽ വീട്ടിൽ ഷിജു (31) ആണ് അറസ്റ്റിലായത്. ഡിസംബർ ഏഴിനായിരുന്നു സംഭവം. സീരിയൽ രംഗത്ത് പ്രവർത്തിക്കുന്ന പ്രതി, നടിയോടുള്ള മുൻവൈരാഗ്യം മൂലം വീട്ടിൽച്ചെന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. നടിയുടെ തലയിൽ വടികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചതായും പരാതിയിൽ പറയുന്നു. മുഖത്തും ശരീരത്തിലും പൊള്ളലേറ്റ നടി ഇരിങ്ങാലക്കുടയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആളൂർ പോലീസ് എസ്.ഐ. വി.വി. വിമൽ, എ.എസ്.ഐ. സി.കെ. സുരേഷ്, കെ.വി. ജസ്റ്റിൻ, കെ.എസ്. പ്രദീപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. Content Higacid attack against serial actress: convict arrested


from mathrubhumi.latestnews.rssfeed http://bit.ly/2F7viBs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages