ശബരിമല നടയടക്കല്‍: ദേവസ്വം ബോര്‍ഡ് തന്ത്രിയില്‍ നിന്ന് വിശദീകരണം തേടും - e NEWS

IMG_20181117_202856

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 3, 2019

demo-image

ശബരിമല നടയടക്കല്‍: ദേവസ്വം ബോര്‍ഡ് തന്ത്രിയില്‍ നിന്ന് വിശദീകരണം തേടും

പത്തനംതിട്ട: ശബരിമലയിൽ സ്ത്രീകൾ പ്രവശിച്ചതിനെ തുടർന്ന് നടയടച്ച വിഷയത്തിൽ തന്ത്രി കണ്ഠര് രാജീവരോട് ദേവസ്വം ബോർഡ് വിശദീകരണം തേടും. ബോർഡിനോട് കൂടിയാലോചനകൾ നടക്കാതെ നടയടച്ചത് ഗുരുതര പിഴവാണെന്ന് വിഷയത്തിൽ ദേവസ്വം ബോർഡിന്റെ നിലപാട്. സുപ്രീം കോടതി വിധിക്കെതിരായ സമീപനമാണ് തന്ത്രി സ്വീകരിച്ചത് എന്നും ബോർഡ് ആരോപിക്കുന്നു.വിശദീകരണം നൽകാൻ തന്ത്രിക്ക് നിശ്ചിത സമയം നൽകും. വിശദീകരണം തൃപ്തികരമല്ലെങ്കിൽ യോഗം ചേർന്ന് ശക്തമായ നടപടി കൈക്കൊള്ളാനാണ് ബോർഡ് തീരുമാനം. ഇത് എന്ത് നടപടിയായിരിക്കും എന്ന കാര്യം വ്യക്തമല്ല. ദേവസ്വം മാന്വലിൽ ഇക്കാര്യം കൃത്യമായി പറയുന്നില്ല. എന്നാൽ ശുദ്ധിക്രിയ അടക്കമുള്ള പരിഹാര ക്രിയകൾ ചെയ്യാൻ തന്ത്രിക്ക് അവകാശമുണ്ടെന്ന് തന്നെയാണ് ബോർഡ് നിലപാട്. ബോർഡിനോട് ചോദിക്കാതെ നടയടച്ചു എന്ന വിഷയത്തിൽ മാത്രമാണ് വിശദീകരണം ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യുവതീ പ്രവേശനം മുഖ്യമന്ത്രി സ്ഥിരീകരിച്ചതിന് പിന്നാലെ തന്ത്രിയെ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പത്മകുമാർ ഫോണിൽ വിളിച്ചിരുന്നു. തുടർന്ന് താൻ നടയടക്കാൻ പോവുകയാണ് എന്ന വിവരം പത്മകുമാറിനോട് തന്ത്രി പറഞ്ഞിരുന്നു. എന്നാൽ മറ്റ് ബോർഡ് അംഗങ്ങളോട് ഇക്കാര്യം സംസാരിച്ച ശേഷം തീരുമാനിക്കാം എന്നായിരുന്നു പത്മകുമാറിന്റെ നിലപാട്. എന്നാൽ തന്ത്രി ഇതിന് കാത്തുനിൽക്കാതെ നടയടക്കുകയായിരുന്നു. നേരത്തെ തുലാമാസ പൂജ സമയത്ത് യുവതികൾ പ്രവേശിച്ചാൽ നടയടക്കുമെന്ന്തന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യത്തിൽ തന്ത്രി അഭിപ്രായം ചോദിച്ചിരുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ശ്രീധരൻപിള്ള വെളിപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്നും തന്ത്രിയോട് ബോർഡ് വിശദീകരണം തേടിയിരുന്നു. അന്ന് വിശദീകരണം തൃപ്തികരമായിരുന്നതിനാൽ നടപടികൾ ഉണ്ടായിരുന്നില്ല. content highlights:devaswom board seek explanation from Sabarimala Tantri
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed http://bit.ly/2C7mGHV
via IFTTT

No comments:

Post a Comment

Post Bottom Ad

Pages