അനധികൃതനിയമനം ജനങ്ങളെ വഞ്ചിക്കല്‍; കെ എസ് ആര്‍ ടി സിക്കെതിരെ പി എസ് സി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 21, 2019

അനധികൃതനിയമനം ജനങ്ങളെ വഞ്ചിക്കല്‍; കെ എസ് ആര്‍ ടി സിക്കെതിരെ പി എസ് സി

തിരുവനന്തപുരം: കെ എസ് ആർ ടി സിക്കെതിരെ വിമർശനവുമായി ഹൈക്കോടതിയിൽ പി എസ് സിയുടെ റിപ്പോർട്ട്. പിൻവാതിൽ നിയമനം നിലനിൽക്കില്ലെന്നും അനധികൃത നിയമനങ്ങൾ പൊതുജനങ്ങളെ വഞ്ചിക്കലാണെന്നും പി എസ് സി കോടതിയെ അറിയിച്ചു. നിയമനങ്ങളുമായി ബന്ധപ്പെട്ട് കെ എസ് ആർ ടി സി എടുക്കുന്ന നടപടി തൃപ്തികരമല്ലെന്നും പി എസ് സി കോടതിയിൽ റിപ്പോർട്ട് നൽകി. എംപാനൽ കണ്ടക്ടർമാരെ പിരിച്ചുവിട്ടതിനു ശേഷം പി എസ് സി പട്ടികയിൽനിന്ന് കെ എസ് ആർ ടി സി നിയമനം നടത്തിയിരുന്നു. എന്നാൽ ഇതിനു ശേഷവും കുറച്ച് ഒഴിവുകൾ നിലനിൽക്കുന്നുണ്ട്. ഈ ഒഴിവുകളിലേക്ക് തങ്ങളെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് എം പാനൽ കണ്ടക്ടർമാർ കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോടതി പി എസ് സിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിലാണ്കെ എസ് ആർ ടി സിക്കെതിരെ പി എസ് സിവിമർശനമുന്നിയിച്ചിരിക്കുന്നത്. എംപാനൽ കണ്ടക്ടർമാരുടെ ആവശ്യത്തിൽ തിങ്കളാഴ്ച കോടതി വിശദമായി വാദം കേൾക്കാനിരിക്കുകയായിരുന്നു. പി എസ് സി റിപ്പോർട്ട് നൽകിയ സാഹചര്യത്തിൽ അതുകൂടി വിശദമായി പഠിച്ച ശേഷം ചൊവ്വാഴ്ച കേസ് കേൾക്കാമെന്ന് കോടതി അറിയിച്ചിട്ടുണ്ട്. റിസർവ് കണ്ടക്ടർമാരുടെ ഒഴിവുകൾ സംബന്ധിച്ച് പി എസ് സിക്ക് കെ എസ് ആർ ടി സി നൽകിയ റിപ്പോർട്ടും അതിന്റെ അടിസ്ഥാനത്തിൽ നടത്തിയ എഴുത്തുപരീക്ഷയുടെയും റാങ്ക് പട്ടികയുടെയും വിശദാംശങ്ങളും പി എസ് സി കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. content highlights: psc criticises ksrtc over appointnents


from mathrubhumi.latestnews.rssfeed http://bit.ly/2Dphot2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages