വിശ്വാസിയായ യുവതിയെ ശബരിമലയില്‍ പ്രവേശിപ്പിക്കുക പോലീസിന്റെ കടമ - വി മുരളീധരന്‍ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 4, 2019

വിശ്വാസിയായ യുവതിയെ ശബരിമലയില്‍ പ്രവേശിപ്പിക്കുക പോലീസിന്റെ കടമ - വി മുരളീധരന്‍

ന്യൂഡൽഹി: ശബരിമലയിൽ വിശ്വാസിയായ ഒരു സ്ത്രീ പ്രവേശിക്കുകയാണെങ്കിൽ അവരെ കയറ്റുകയെന്നത് സർക്കാരിന്റെയും പോലീസിന്റെയും കടമയെന്ന് ബിജെപി എംപി വി. മുരളീധരൻ. സിഎൻഎൻ ന്യൂസ് 18 ഇംഗ്ലീഷ് ചാനലിന്റെ ചർച്ചയിൽ ആയിരുന്നു പ്രതികരണം. "ഭക്തയായ ഒരു സ്ത്രീ പ്രവേശിക്കുകയാണെങ്കിൽ അവരെ സംരക്ഷിക്കുകയെന്നത് പോലീസുകാരുടെ ഉത്തരവാദിത്തമാണ്. സുപ്രീം കോടതി വിധിയനുസരിച്ച് പ്രവർത്തിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണ്. എന്നാൽ ഇവിടെ സ്ത്രീകൾ അവരുടെ ഇഷ്ടപ്രകാരമല്ല വന്നത്. അത് പോലീസുകാർ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതാണ്.പമ്പയിൽനിന്ന്മാത്രമല്ല പോലീസ് സംരക്ഷണം സ്ത്രീകൾക്ക്നൽകിയത്." ഒരു ആഴ്ച മുമ്പ് തന്നെ ഇതിനായുള്ള ആസൂത്രണം തുടങ്ങിയിരുന്നുവെന്നുംവി മുരളീധരൻ ആരോപിച്ചു. വനിതാ മതിലും ഗൂഢാലോചനയാണോ എന്ന ചോദ്യത്തിന് വനിതാമതിലിൽ പങ്കെടുത്ത സ്ത്രീകൾ സ്വന്തമായി എത്തിയതല്ലെന്നും നിർബന്ധിക്കപ്പെട്ട് വന്നതാണെന്നും മുരളീധരൻ പറഞ്ഞു. ശബരിമലയിൽ വരാൻ ആയിരക്കണക്കിന് സ്ത്രീകൾ ആഗ്രഹിക്കുന്നുണ്ടെന്ന വാദം താൻ വിശ്വസിക്കില്ലെന്നും അങ്ങനെയുള്ളവരെല്ലാം അനാർക്കിസ്റ്റുകളാണെന്നും ഒന്നിലും അവർക്ക്വിശ്വാസമില്ലെന്നും മുരളീധരൻ ആരോപിച്ചു. കേരളത്തിലെ 40 ലക്ഷത്തിലധികം സ്ത്രീകൾ ശബരിമല പ്രവേശനത്തെ അനുകൂലിച്ച് വനിതാ മതിൽ തീർത്തില്ലേ എന്നചോദ്യത്തിന് അവരെല്ലാം നിർബന്ധിതരായി വന്നതാണെന്നും മുരളീധരൻ പറഞ്ഞു. "കേരള സിപിഎമ്മിന്റെ സംഘാടക മികവ് നിങ്ങൾ മനസ്സിലാക്കണം.അവർ കേഡർ പാർട്ടിയായതുകൊണ്ടാണ് സ്ത്രീകളെ ഇത്രയധികം നിർബന്ധിച്ച് പങ്കെടുപ്പിച്ചത്", മരളീധരൻ ചാനൽ ചർച്ചയിൽ ചോദ്യത്തിനു മറുപടിയായി പറഞ്ഞു. content highlights:Its the duty of the police and govt to protect women devotees


from mathrubhumi.latestnews.rssfeed http://bit.ly/2LREcUG
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages