തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനത്തെ തുടർന്നുണ്ടായ അക്രമങ്ങൾ സംസ്ഥാനത്തുടനീളം വ്യാപിക്കുന്ന സാഹചര്യങ്ങളിൽ ഡി.ജി.പി ലോക്നാഥ് ബെഹ്റജാഗ്രതാ നിർദേശം നൽകി. കണ്ണൂർ ജില്ലയിൽ ഉണ്ടായ അക്രമങ്ങൾ തടയാൻ കർശന നടപടിയെടുക്കാനുംരാഷ്ട്രീയ നേതാക്കളുടെ വീടുകൾ അക്രമിക്കപ്പെട്ടതുൾപ്പടെ ആക്രമണങ്ങളുടെ ഉത്തരവാദികളെ ഉടൻ പിടികൂടാനുംകണ്ണൂർ പോലീസ് മേധാവിക്ക് ഡി.ജി.പി നിർദേശം നൽകി. തലശ്ശേരി ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നലെ രാത്രി മാത്രം 19 പേരെ കരുതൽ തടങ്കലിൽ എടുത്തുവെന്നും ഡി.ജി.പി വ്യക്തമാക്കി. പത്തനംതിട്ട ജില്ലയിലെ അക്രമ സംഭവങ്ങളിൽ ഇതുവരെ 76 കേസുകളാണ് രജിസ്ടർ ചെയ്തത്. അടൂരിൽ മാത്രം 9 കേസുകൾ രജിസ്ടർ ചെയ്തു. പത്തനംതിട്ടയിൽ മാത്രം 110 പേർ അറസ്റ്റിലായി. 204 പേരെ കരുതൽ തടങ്കലിൽ എടുത്തുവെന്നും ഡി.ജിപി വാർത്താ കുറിപ്പിൽ അറിയിച്ചു. കണ്ണൂരിൽ കൂടുതൽ പോലീസുകാരെ വിന്യസിച്ചു തലശ്ശേരിയിൽ അക്രമങ്ങൾ തുടരുന്ന പശ്ചാത്തലത്തിൽ തലശ്ശേരിയിലും പരിസര പ്രദേശങ്ങളിലും കൂടുതൽ പോലീസിനെ വിന്യസിച്ചു. കണ്ണൂർ പോലീസ് മേധാവിയുടെ സാന്നിധ്യത്തിൽ വൻ പോലീസ് സന്നാഹം തലശ്ശേരിയിൽ നിലയുറപ്പിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിൽ നിന്നും കൂടുതൽ പോലീസിനെ വിന്യസിക്കും. കണ്ണൂർ എ.ആർ ക്യാമ്പിലെ പോലീസുകാരെ ഇരുട്ടി തലശ്ശേരി എന്നിവിടങ്ങളിൽ ഇന്നലെ തന്നെ വിന്യസിച്ചിട്ടുണ്ട്. അവധിയിലുള്ള പോലീസ്ഉദ്യോഗസ്ഥരോട് ഉടൻ തിരിച്ചെത്താൻ നിർദേശം നൽകി. അക്രമം പടരാതിരിക്കാൻ പോലീസ് കനത്ത ജാഗ്രതയിലാണ്. Content highlights:DGP,statewide alert,Loknath Behera
from mathrubhumi.latestnews.rssfeed http://bit.ly/2sc92P0
via
IFTTT
No comments:
Post a Comment