കൊച്ചി: ശബരിമലയിൽ സുപ്രീംകോടതി വിധി പ്രകാരമുള്ള യുവതീ പ്രവേശനം നടപ്പിലാക്കാൻ ഒരു വർഷത്തെ സാവകാശംവേണമെന്ന് ഹൈക്കോടതി നിയോഗിച്ച നിരീക്ഷക സമിതി. അടിസ്ഥാന സൗകര്യങ്ങൾ അടക്കമുള്ളവ ഒരുക്കേണ്ടതുണ്ടെന്ന് സമിതി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി. സുപ്രീംകോടതി വിധി പ്രകാരം ശബരിമലയിലേക്ക് എത്തുന്ന ഭക്തർക്കുവേണ്ട സൗകര്യങ്ങൾ ഒരുക്കണം. ശൗചാലയങ്ങൾ അടക്കമുള്ളവ തയ്യാറാക്കണം. കാനന പാതയിൽ പോലീസ് സുരക്ഷയും ശക്തമാക്കേണ്ടതുണ്ട്. പ്രളയത്തിൽ പമ്പ പൂർണമായും തകർന്നു. വിവാദങ്ങളെത്തുടർന്ന് തീർഥാടകരുടെ എണ്ണം കുറഞ്ഞതുമൂലം ദേവസ്വം ബോർഡിന്റെ വരുമാനം കുറഞ്ഞു. ഈ സാഹചര്യത്തിൽ യുവതീ പ്രവേശം സാധ്യമാക്കാൻ കൂടുതൽ സമയം വേണമെന്നാണ് നിരീക്ഷക സമിതിയുടെ നിലപാട്. ശബരിമലയിൽ പോകാൻ പോലീസ് സംരക്ഷണം തേടി കണ്ണൂർ സ്വദേശിനി രേഷ്മ നിഷാന്ത് നൽകിയ ഹർജിയിലാണ് നിരീക്ഷക സമിതി റിപ്പോർട്ട് നൽകിയിട്ടുള്ളത്. അതിനിടെ, ബിന്ദുവും കനകദുർഗയും ശബരിമലയിൽ ദർശനം നടത്താനെത്തിയത് പോലീസിന്റെ അറിവോടെയാണെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം പത്തനംതിട്ട എസ്.പി ഹൈക്കോടതിയിൽ സമർപ്പിച്ചു. നാല് പോലീസുകാർ മഫ്തിയിൽ അവർക്ക് സുരക്ഷ നൽകി. യുവതികൾ ആദ്യം മലകയറാൻ എത്തിയപ്പോൾ ഉണ്ടായ പ്രതിഷേധം കണക്കിലെടുത്തായിരുന്നു ഇതെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. Content Highlights:Sabarimala women entry, High Court
from mathrubhumi.latestnews.rssfeed http://bit.ly/2Rcq2P1
via
IFTTT
No comments:
Post a Comment