പമ്പ: ശബരിമല ദർശനത്തിനെത്തിയ ട്രാൻസ്ജെൻഡറിന് നേരെ പ്രതിഷേധം. 23 വയസ്സുകാരിയായ ഖായൽ പ്രതിഷേധത്തെ തുടർന്ന് തിരിച്ചു പോയി. സാരിയുടുത്ത് വന്ന ട്രാൻസ്ജെൻഡറിനെതിരേ സ്ത്രീയാണെന്ന് കരുതി പ്രതിഷേധമുണ്ടായിരുന്നു. പിന്നീട് ഗാർഡ്റൂമിൽ പ്രവേശിച്ച് ഇവർ പുരുഷ വേഷം ധരിക്കുകയായിരുന്നു. എന്നാൽ പുരുഷ വേഷം കെട്ടി ഒരു സ്ത്രീ ശബരിമലയിൽ കടക്കാൻ ശ്രമിക്കുകയാണെന്നായിരുന്നു പ്രതിഷേധക്കാരുടെ ആരോപണം.ഇതിനു മുമ്പ് 17 തവണ വന്നിട്ടുണ്ടെന്നും സാരിയുടുത്താണ് വന്നതെന്നും അവർ വ്യക്തമാക്കി. എന്നാൽ പ്രതിഷേധം ശക്തമായതിനെത്തുടർന്ന്ദർശനം നടത്താതെ അവർ തിരിച്ചു പോവുകയായിരുന്നു. content highlights:Transgender blocked in Sabarimala
from mathrubhumi.latestnews.rssfeed http://bit.ly/2Vuelqg
via
IFTTT
No comments:
Post a Comment