സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം വേണ്ട: കോണ്‍ഗ്രസ് എംപിമാരെ വിലക്കി സോണിയ ഗാന്ധി - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Friday, January 4, 2019

സ്ത്രീ പ്രവേശനത്തിനെതിരായ പ്രതിഷേധം വേണ്ട: കോണ്‍ഗ്രസ് എംപിമാരെ വിലക്കി സോണിയ ഗാന്ധി

ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീ പ്രവേശനത്തിൽ പ്രതിഷേധിച്ച കോൺഗ്രസ് എം.പിമാരെ താക്കീത് ചെയ്ത് സോണിയഗാന്ധി. ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ കഴിഞ്ഞ ദിവസം കേരളത്തിൽ നടത്തിയ കരിദിനത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പാർലമെന്റിൽ കറുത്ത ബാഡ്ജ് ധരിച്ച് കയറാൻ ശ്രമിച്ച കേരളത്തിൽനിന്നുള്ള കോൺഗ്രസ് എം.പിമാരെയാണ് സോണിയ ഗാന്ധി താക്കീത് ചെയ്തത്. ദേശീയ തലത്തിൽ സ്ത്രീ പ്രവേശനത്തിന് എതിരായുള്ള പ്രചാരണം വേണ്ടെന്ന് സോണിയഗാന്ധി എം.പിമാരോട് വ്യക്തമാക്കി. സ്ത്രീ പ്രവേശനത്തെ എതീർക്കുന്നത് കോൺഗ്രസ് ദേശിയ തലത്തിൽ ഉയർത്തി പിടിക്കുന്ന ലിംഗസമത്വത്തിന് എതിരാണ്. സ്ത്രീ പ്രവേശനതിനെതിരായ പ്രതിഷേധം പ്രാദേശിക തലത്തിൽ കൈകാര്യം ചെയ്താൽ മതിയെന്നും എം.പിമാർക്ക് സോണിയ നിർദേശം നൽകി. ഇതേത്തുടർന്നാണ് ശബരിമല വിഷയത്തിൽ ഓർഡിനൻസ് കൊണ്ടുവരണമെന്ന ആവശ്യം കേന്ദ്രനേതൃത്വവുമായി ചർച്ചചെയ്ത ശേഷം മാത്രമേ തീരുമാനിക്കുവെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കിയത്. സോണിയഗാന്ധി നിലപാട് വ്യക്തമാക്കിയതോടെ ആണ് ശബരിമല വിഷയത്തിൽ ഓർഡിനൻസ് വേണമെന്ന ആവശ്യത്തിൽ നിന്ന് സംസ്ഥാന നേതൃത്വം പിന്നോട്ടുപോയത്. ബുധനാഴ്ച്ച ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ സ്ത്രീ പ്രവേശനം തടയുന്നതിന് വേണ്ടി ഓർഡിനൻസ് കൊണ്ടുവരണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് യു.ഡി.എഫ്. എം.പിമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വവുമായി ചർച്ച ചെയ്ത് ശേഷം മാത്രമേ ഓർഡിനൻസ് സംബന്ധിച്ച ആവശ്യമുന്നയിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കുവെന്ന് വ്യാഴാഴ്ച കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം, സോണിയാ ഗാന്ധി അത്തരമൊരു നിർദേശം നൽകിയിട്ടില്ലെന്നും പ്രതിഷേധം തടഞ്ഞിട്ടില്ലെന്നും കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുകൾ കോൺഗ്രസിൽ ഉണ്ടെന്ന കാര്യം എല്ലാവർക്കും അറിയുന്നതാണ്. കേരളത്തിലെ സാഹചര്യത്തിനനുസരിച്ച് നിലപാട് സ്വീകരിക്കാമെന്ന് ദേശീയ നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. അതനുസമരിച്ചാണ് ഗാന്ധിപ്രതിമയ്ക്കു മുന്നിൽ കഴിഞ്ഞ ദിവസംപ്രതിഷേധം സംഘടിപ്പിച്ചതും കൈയ്യിൽ റിബൺ കെട്ടി പാർലമെന്റിൽ ചെന്നതും. ഓർഡിനൻസ് ഇറക്കുന്നത് സംബന്ധിച്ച നിലപാടിൽ ഒരു ആശയക്കുഴപ്പവും ഇല്ലെന്നും കൊടിക്കുന്നിൽ സുരേഷ് പറഞ്ഞു. Content Highlights:Sonia Gandhi, black band protest, Congress MPs


from mathrubhumi.latestnews.rssfeed http://bit.ly/2s7uR27
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages