എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ചുനടത്തില്ല - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Thursday, January 24, 2019

എസ്.എസ്.എല്‍.സി., ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ ഒരുമിച്ചുനടത്തില്ല

തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകൾ ഒരേസമയം നടത്താമെന്ന നിർദേശം ഈ വർഷം നടപ്പാക്കില്ല. ഹയർ സെക്കൻഡറി പരീക്ഷ രാവിലെയും എസ്.എസ്.എൽ.സി. പരീക്ഷ ഉച്ചകഴിഞ്ഞുമായിരിക്കും. ഡി.പി.ഐ.യുടെ അധ്യക്ഷതയിൽ ചേർന്ന ഗുണമേന്മാപരിശോധനാ സമിതിയുടേതാണ് തീരുമാനം. ഇരു പരീക്ഷകളും ഒരുമിച്ച് നടത്തുന്നതിന് 263 സ്കൂളുകളിൽ സൗകര്യമില്ലെന്നു കണ്ടെത്തി. 66 വി.എച്ച്.എസ്.ഇ. സ്കൂളുകളിലും സൗകര്യക്കുറവുണ്ട്. ഈ സാഹചര്യത്തിലാണ് പരീക്ഷകൾ ഒരുമിച്ചുനടത്തേണ്ടെന്ന് തീരുമാനിച്ചത്. എസ്.എസ്.എൽ.സി.ക്ക് കണക്കു പരീക്ഷയുടെ തലേന്ന് അവധി നൽകും. ഇതനുസരിച്ച് ടൈംടേബിളിൽ മാറ്റംവരും. 25-ന് സോഷ്യൽ സ്റ്റഡീസ്, 26-ന് അവധി, 27-ന് കണക്ക്, 28-ന് ബയോളജി എന്നിങ്ങനെയാണ് പുതുക്കിയ ടൈംടേബിൾ. എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ ഫെബ്രുവരി 18 മുതൽ 27 വരെ നടക്കും. എൽ.പി., യു.പി. ടൈംടേബിൾ പിന്നീട് തീരുമാനിക്കും. Content Highlights: SSLC Exam, Higher Secondary Exam


from mathrubhumi.latestnews.rssfeed http://bit.ly/2RJcmAh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages