ബീഹാറിൽ പതിനാറുകാരിയെ ബലാൽസംഗം ചെയ്തു കൊന്നു, ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് രണ്ട് പെൺകുട്ടികൾ - e NEWS

e NEWS

LATEST NEWS

Breaking

Home Top Ad

Ads Here

Monday, January 14, 2019

ബീഹാറിൽ പതിനാറുകാരിയെ ബലാൽസംഗം ചെയ്തു കൊന്നു, ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് രണ്ട് പെൺകുട്ടികൾ

ബീഹാർ: ബീഹാറിലെ ഗയയിൽ പതിനാറുവയുസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തി.പെൺകുട്ടിയുടെ മൃതദേഹം വീടിന്റെ സമീപത്ത് നിന്ന്കണ്ടെത്തുകയായിരുന്നു. ശനിയാഴ്ചയായിരുന്നു സംഭവം. ഗയയിൽ നിന്ന് തന്നെ മറ്റൊരു പതിനാറുകാരിയുടെ മൃതദേഹം തലവെട്ടിയ നിലയിൽകണ്ടെത്തിയിരുന്നു. മുഖത്ത് ആസിഡ് ഒഴിച്ച് വികൃതമാക്കിയും ആഴത്തിൽ മുറിവേറ്റ നിലയിലുമായിരുന്നു പെൺകുട്ടിയുടെ മൃതദേഹം. ഈ സംഭവത്തിന് ശേഷം ദിവസങ്ങൾ മാത്രം കഴിയുമ്പോഴാണ് സമപ്രായക്കാരിയായ മറ്റൊരു പെൺകുട്ടിയും കൊല്ലപ്പെട്ടത്. അതേ സമയം സംഭവവുമായി ബന്ധപ്പെട്ട് തെളിവുകൾ ശേഖരിച്ചെന്നും കുറ്റവാളിയെ എത്രയും വേഗം പുറത്തുകൊണ്ടുവരുമെന്നും മഗധറെയിഞ്ച് ഡെപ്യൂട്ടി ഇൻസ്പെക്ടർ വിനയ്കുമാർ പറഞ്ഞു. സംഭവത്തെതുടർന്ന് പ്രദേശത്ത് പ്രതിഷേധം പ്രകടനവും പോലീസ് സ്റ്റേഷൻ മാർച്ചും സംഘടിപ്പിച്ചിരുന്നു. Content Highlights:16 Year Old Gang Raped Killed In Bihar Town Days After Teens Beheading


from mathrubhumi.latestnews.rssfeed http://bit.ly/2TMPZGU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages